ഇന്ത്യയിലെ ജീവിതത്തിൽ തനിക്ക് ഏറ്റവും അതിശയം തോന്നിയ 5 കാര്യങ്ങളാണ് മേസി വീഡിയോയിൽ വ്യക്തമാക്കുന്നത്. അവ എന്തൊക്കെയാണ് എന്നല്ലേ?
മറ്റ് രാജ്യത്ത് ജനിച്ചു വളർന്ന ആളുകൾക്ക് പലപ്പോഴും ഇന്ത്യയിലെത്തുമ്പോൾ പല കാര്യങ്ങളിലും അതിശയം തോന്നാറുണ്ട്. സോഷ്യൽ മീഡിയ സജീവമായതോടെ ഇക്കാര്യങ്ങളെല്ലാം തന്നെ ഇവർ ഷെയർ ചെയ്യാനും മറക്കാറില്ല. അതുപോലെ ഒരു വിദേശ വനിത തന്നെ ഇന്ത്യയിൽ ഞെട്ടിച്ച ചില കാര്യങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിശദീകരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിൽ നിന്നുള്ള മേസി ഗോൺസാൽവസാണ് ഇന്ത്യയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ജീവിതത്തിൽ തനിക്ക് ഏറ്റവും അതിശയം തോന്നിയ 5 കാര്യങ്ങളാണ് മേസി വീഡിയോയിൽ വ്യക്തമാക്കുന്നത്. അവ എന്തൊക്കെയാണ് എന്നല്ലേ?
കുഞ്ഞിന്റെ ലിംഗനിർണ്ണയ നിരോധനം: കുഞ്ഞ് ജനിക്കുന്നതിന് മുൻപ് ജെൻഡർ അറിയുന്നത് നിയമപരമായി തടഞ്ഞിരിക്കുന്നതാണ് ഒന്നാമത്തെ കാര്യം.
വൈകിയുള്ള സോഷ്യലൈസിംഗ്: രാത്രി 8.30 അല്ലെങ്കിൽ 9 മണിക്ക് ശേഷമേ ആൾക്കാർ കൂട്ടുകൂടാനും പുറത്തുപോകാനും ഇറങ്ങാറുള്ളൂ. രാത്രി 9.30-ഓടെ ഉറങ്ങാൻ ആഗ്രഹിക്കുന്ന തനിക്ക് ഇത് വലിയൊരു മാറ്റമായിരുന്നു എന്ന് അവർ പറയുന്നു.
വാട്ടർ ഹീറ്റർ സ്വിച്ചുകൾ: കുളിക്കുന്നതിന് 10-15 മിനിറ്റ് മുൻപ് ഹീറ്റർ സ്വിച്ച് ഓൺ ചെയ്തു വെക്കണം.
ക്വിക്ക് ഡെലിവറി ആപ്പുകൾ: പലചരക്ക് സാധനങ്ങളോ ഭക്ഷണങ്ങളോ എന്തുമാകട്ടെ, 10 - 15 മിനിറ്റിനുള്ളിൽ വീട്ടുപടിക്കൽ എത്തുന്ന സംവിധാനം അത്ഭുതപ്പെടുത്തുന്നതാണ്.
വീട്ടുജോലിക്കാരുടെ സേവനം: ദിവസവും പാചകത്തിനും ശുചീകരണത്തിനുമായി വീട്ടുജോലിക്കാരെ ലഭിക്കുന്നത് വലിയ ആശ്വാസമാണ്.
'അഞ്ചാമത്തെ കാര്യം കേട്ടാൽ എന്റെ മുത്തശ്ശി ഞെട്ടിപ്പോകും' എന്നാണ് മേസി വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'അമേരിക്കയിൽ ജീവിക്കുന്ന ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ ഇതെല്ലാം മിസ്സ് ചെയ്യുന്നു' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. എന്തായാലും, ഇന്ത്യയെ കുറിച്ചുള്ള മേസിയുടെ നിരീക്ഷണം കൊള്ളാം അല്ലേ?
