Asianet News MalayalamAsianet News Malayalam

സിനിമാപ്പാട്ട് വെച്ച് ക്ലാസ് മുറിയില്‍ ഡാന്‍സ്;  അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

മാര്‍ച്ചില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ക്ലാസ് മുറിയിലെ ഡാന്‍സ് അതിവേഗം വൈറലായിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധാര്‍മ്മിക പ്രവൃത്തിയാണ് ഇതെന്ന് വ്യക്തമാക്കിയാണ് അഞ്ച് അധ്യാപികമാരെ സസ്‌പെന്റ് ചെയ്തത്. 

five teachers suspended for dancing at classroom
Author
Agra, First Published Sep 27, 2021, 7:55 PM IST

ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍ സിനിമാപ്പാട്ട് വെച്ച് ഡാന്‍സ് ചെയ്ത അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. ആഗ്ര ജില്ലയിലെ അച്ച്‌നേരാ ബ്ലോക്കിലെ സാധന്‍  ഗവ. പ്രൈമറി സ്‌കൂളിലാണ് സംഭവം. മാര്‍ച്ചില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ക്ലാസ് മുറിയിലെ ഡാന്‍സ് അതിവേഗം വൈറലായിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധാര്‍മ്മിക പ്രവൃത്തിയാണ് ഇതെന്ന് വ്യക്തമാക്കിയാണ് അഞ്ച് അധ്യാപികമാരെ സസ്‌പെന്റ് ചെയ്തത്. 

മേനു ലെഹങ്കാ ലേ ദേ എന്ന സിനിമാ പാട്ട് ഉച്ചത്തില്‍ വെച്ചാണ് അധ്യാപികമാര്‍ നൃത്തം ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21-നാണ് ഡാന്‍സ് റെക്കോര്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇത് പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടന്നു. ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ ഉപയോഗിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് നൃത്തം ഷൂട്ട് ചെയ്തത് എന്നാണ് പ്രിന്‍സിപ്പലിന്റ റിപ്പോര്‍ട്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ശില്‍പശാലയ്ക്ക് പോയതിനാല്‍,  താന്‍ ആ ദിവസം സ്‌കൂളില്‍ ചെന്നില്ലെന്നും പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ വീഡിയോ വൈറലായിരുന്നു. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചത്. അഞ്ച് അധ്യാപികമാരോട് വിശദീകരണം ചോദിച്ചു. അവരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് ഇവരെ സസ്‌പെന്റ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios