കാറിന്റെ പിൻസീറ്റിലാണ് സിംഹത്തിന്റെ കുഞ്ഞിനെ ഇരുത്തിയിരിക്കുന്നത്. അതിന്റെ കഴുത്തിൽ ഒരു കോളറും ഇട്ടിരിക്കുന്നത് കാണാം. 

സിം​ഹം, കടുവ തുടങ്ങിയ മൃ​ഗങ്ങൾ വന്യമൃ​ഗങ്ങളാണ്. അവയെ നമുക്ക് പെറ്റ് ആയി വളർത്താനാവില്ല. എന്നാൽ, ചില രാജ്യങ്ങളിൽ ആളുകൾ സിംഹത്തേയും കടുവയേയും പാമ്പിനേയും ഒക്കെ പെറ്റ് ആയി വളർത്താറുമുണ്ട്. അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ നിന്നും മാറ്റി വീട്ടിൽ വളർത്തുന്നത് ക്രൂരതയാണ് എന്ന് മിക്കപ്പോഴും മൃ​ഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ പറയാറുണ്ട്. എന്നാൽ, അത്തരം വീഡിയോകളും ചിത്രങ്ങളും നാം സോഷ്യൽ മീ‍‍ഡിയയിൽ കാണാറുണ്ട്. 

അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. വീഡിയോയിൽ, ഒരു സിംഹത്തിന്റെ കുഞ്ഞിനെ ഒരാൾ ഒരു കാറിൽ കയറ്റിക്കൊണ്ടു പോകുന്നതാണ് കാണാൻ കഴിയുക. വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് തായ്‍ലാൻഡിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പട്ടായ സിറ്റിയിൽ വച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്. കാറിന്റെ പിൻസീറ്റിലാണ് സിംഹത്തിന്റെ കുഞ്ഞിനെ ഇരുത്തിയിരിക്കുന്നത്. അതിന്റെ കഴുത്തിൽ ഒരു കോളറും ഇട്ടിരിക്കുന്നത് കാണാം. 

സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Madamannudon എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 2023 ഡിസംബറിൽ ചോൻബുരി പ്രവിശ്യയിലെ ബാംഗ് ലാമുങ് ജില്ലയിലെ സോയി ഫ്രതംനാക്ക് 5 -ലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്നാണ് പറയുന്നത്. പയ്യെ പയ്യെ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വൈറലാവുകയായിരുന്നു. ഈ സിംഹത്തിന്റെ കുഞ്ഞിന് ഏകദേശം നാലോ അഞ്ചോ മാസമേ പ്രായം കാണൂ എന്നാണ് വിലയിരുത്തുന്നത്. 

Scroll to load tweet…

വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളും നെറ്റിസൺസിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായി. എന്തിനാണ് വന്യമൃ​ഗങ്ങളെ ഇങ്ങനെ പെറ്റുകളെ പോലെ വളർത്തുന്നത് എന്ന ചോദ്യമാണ് നെറ്റിസൺസിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം