യുവതി അവിടെ നിന്നും യുവാവിനോട് ആവർത്തിച്ച് തർക്കിക്കുന്നുണ്ട്. എന്നാൽ, യുവാവ് ആ ബില്ലടക്കാൻ തയ്യാറായതേ ഇല്ല.

തന്റെ പിറന്നാളിന് തന്റെ 18 കൂട്ടുകാരികൾ ഭക്ഷണം കഴിച്ചതിന്റെ ബില്ലടക്കാൻ തയ്യാറാവാത്തതിന് കാമുകനോട് പൊരിഞ്ഞ വഴക്കിട്ട് യുവതി. ബ്രേക്കപ്പാകുന്നുവെന്ന് കാമുകനും. രണ്ടുപേരും തമ്മിലുള്ള വാ​ഗ്വാദത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

കാമുകിയുടെ പിറന്നാളായിരുന്നു. അതിന് തന്റെ 18 കൂട്ടുകാരുമായിട്ടാണ് അവൾ ഡിന്നർ കഴിക്കാനെത്തിയത്. ലാവിഷായി ഡിന്നറൊക്കെ കഴിച്ച് ബില്ല് വന്നപ്പോൾ യുവതി അത് തന്റെ കാമുകനോട് അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അയാൾ അതിന് ഒരു തരത്തിലും തയ്യാറായില്ല. 'സം​ഗതിയൊക്കെ ശരിയാണ് ഇത് നിന്റെ പിറന്നാളുമാണ്, എന്നാൽ നിന്റെ 18 കൂട്ടുകാർ ഭക്ഷണം കഴിച്ചതിന്റെ പൈസ ഞാൻ കൊടുക്കുമെന്ന് നീയെങ്ങനെയാണ് കരുതിയത്' എന്നാണ് യുവാവ് യുവതിയോട് ചോദിക്കുന്നത്. 

യുവതി അവിടെ നിന്നും യുവാവിനോട് ആവർത്തിച്ച് തർക്കിക്കുന്നുണ്ട്. എന്നാൽ, യുവാവ് ആ ബില്ലടക്കാൻ തയ്യാറായതേ ഇല്ല. 'നീ 18 കൂട്ടുകാരേയും കൂട്ടിയാണ് പിറന്നാളിന് ഭക്ഷണം കഴിക്കാനെത്തിയത്. ഞാൻ നിന്നെ ഉപേക്ഷിച്ചു പോവുകയാണ്' എന്നും യുവാവ് പറയുന്നുണ്ട്. 'എന്നെ ഉപേക്ഷിക്കുകയാണെന്നോ, ഞാൻ തകർന്നുപോകും' എന്നാണ് യുവതി പറയുന്നത്. 

Scroll to load tweet…

എന്തായാലും, യുവതിയും യുവാവും തർക്കിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേർ ഇതിന് രസകരമായ കമന്റുകളുമായി എത്തി. ഒരാൾ, പറഞ്ഞത് അയാൾ അവളുടെ ഭക്ഷണത്തിന്റെ കാശ് മാത്രം കൊടുത്താൽ മതി എന്നാണ്. മറ്റൊരാൾ തമാശയായി പറഞ്ഞത്, 'ഇവർക്കെങ്ങനെ 18 കൂട്ടുകാരൊക്കെ ഉണ്ടായി, തനിക്കാകെ അഞ്ച് കൂട്ടുകാരാണ് ഉള്ളത്' എന്നാണ്. '10 സെക്കന്റ് കൊണ്ട് എങ്ങനെ സിം​ഗിളാകാം എന്നതിന്റെ ഉത്തമ ഉദാഹരണം' എന്നാണ് മറ്റൊരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയത്. 

വായിക്കാം: കുഞ്ഞ് ജനിച്ചശേഷം അടിച്ചുപൊളിച്ച് ജീവിക്കാനാവുന്നില്ല, മകളെ ദത്ത് നൽകാൻ തീരുമാനിച്ച് ദമ്പതികൾ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം