വരൻ വധുവിനെ ലഡു കഴിക്കാൻ നിർബന്ധിക്കുന്നു. തയ്യാറല്ലാതിരുന്ന വധുവിനെ നിർബന്ധപൂർവ്വം വായിൽ ലഡു വച്ചുകൊടുക്കുന്നു. ദേഷ്യം വന്ന വധു വരനെ അടിക്കുന്നതാണ് വീഡിയോയിൽ. 

വിവാഹാഘോഷങ്ങൾ വളരെ സന്തോഷകരമായി നടത്താനാണ് പൊതുവിൽ എല്ലാവരും ഇഷ്ടപ്പെടുക. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന സുന്ദര നിമിഷങ്ങളാണ് വിവാഹ ദിവസത്തിൽ വധുവും വരനും ആഗ്രഹിക്കുക. കഴിഞ്ഞ കുറച്ച് നാളുകളായി കാര്യങ്ങൾ അല്പം മാറിമറിഞ്ഞിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം. 

കാരണം വിവാഹ വേദിയിൽ വെച്ച് തന്നെ വധുവും വരനും തമ്മിൽ കലഹിക്കുകയും തമ്മിൽ തല്ലുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് അടുത്തകാലത്തായി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഏതാനും ദിവസങ്ങൾ മുൻപാണ് വിവാഹ വേദിയിൽ വച്ച് ബലംപ്രയോഗിച്ച് വരൻ മധുര പലഹാരം നൽകാൻ ശ്രമിച്ചതിൽ പ്രകോപിതയായ വധു വരനെ അടിച്ച വീഡിയോ പുറത്തുവന്നത്. വരൻ വധുവിനെ ലഡു കഴിക്കാൻ നിർബന്ധിക്കുന്നു. തയ്യാറല്ലാതിരുന്ന വധുവിനെ നിർബന്ധപൂർവ്വം വായിൽ ലഡു വച്ചുകൊടുക്കുന്നു. ദേഷ്യം വന്ന വധു വരനെ അടിക്കുന്നതാണ് വീഡിയോയിൽ. 

View post on Instagram

നിരവധി ആളുകളാണ് ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ കണ്ടത്. എന്നാലും, ഇങ്ങനെയൊക്കെ വിവാഹദിവസം നടക്കുമോ, ഇത് ഒറിജിനൽ സംഭവം തന്നെയാണോ എന്ന് ചോദിച്ചവരും ഉണ്ട്. 

View post on Instagram

സമാനമായ രീതിയിൽ മറ്റൊരു സംഭവം കൂടി സാമൂഹികമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. ഈ വൈറൽ വീഡിയോയിലും വില്ലൻ ലഡു തന്നെയാണ്. വിവാഹ ചടങ്ങുകളുടെ ഭാഗമായി ആദ്യം വധു വരന്റെ വായിൽ ലഡു വച്ചുകൊടുക്കുന്നു. അയാൾ അത് പകുതി കടിച്ചതിനുശേഷം ബാക്കി വധുവിന്റെ വായിൽ വെച്ചുകൊടുക്കുന്നു. എന്നാൽ, അത് അത്ര ഇഷ്ടപ്പെടാതെ വധു വരന്റെ കൈ തട്ടിമാറ്റുന്നുണ്ട്. വരൻ വധുവിനെ നിർബന്ധിച്ച് ലഡു കഴിപ്പിക്കുന്നതും കാണാം.