വിവാഹ വേദിക്ക് താഴെ അതിഥികളോട് സംസാരിച്ച് നിന്ന വധുവിനെ വേദിയിലേക്ക് കയറാന്‍ സഹായിച്ചതായിരുന്നു വരന്‍. പക്ഷേ, സംഗതി കൈവിട്ട് പോയി. 


ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായതിനാല്‍ വിവാഹം അവിസ്മരണീയമാക്കാനാണ് ഏവരുടെയും ശ്രമം. ഇതിനായി എന്തും ചെയ്യാന്‍ പുതിയ തലമുറ തയ്യാറാണ്. എന്നാല്‍, വിവാഹാഘോഷങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നതും കുറവല്ല. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ വീഡിയോ അത്തരത്തിലൊന്നായിരുന്നു. 

വിവാഹ വേദിക്ക് താഴെ അതിഥികളോട് സംസാരിച്ച് നിന്ന വധുവിനെ വേദിയിലേക്ക് കയറാന്‍ സഹായിച്ചതായിരുന്നു വരന്‍. പക്ഷേ, സംഗതി കൈവിട്ട് പോയി. വരന്‍ കൈ നീട്ടിയപ്പോള്‍ വധു കൈ പിടിച്ചു. പക്ഷേ വിവാഹ വേദിയിലേക്ക് വധു കയറുന്നതിന് പകരം വരനെ വലിച്ച് വേദിയില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു വധു ചെയ്തത്. വധുവിന്‍റെ അസാധാരണ പ്രവര്‍ത്തി വരനെ ഒന്ന് ഞെട്ടിച്ചെങ്കിലും താഴെ നിന്ന് വധുവിനോട് അല്പനേരം എന്തോ സംസാരിച്ച ശേഷം അയാള്‍ വധുവിന്‍റെ കൈ പിടിച്ച് വിവാഹവേദിയിലേക്ക് കയറുന്നു. എന്നാല്‍ അതിഥികളെ അടക്കം ഞെട്ടിച്ച് കൊണ്ട് വധു വരന്‍റെ കൈ തട്ടിമാറ്റുകയും അതിഥികള്‍ക്ക് ഇടയിലൂടെ വിവാഹ പന്തലില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. 

ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന്, തന്നെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

Scroll to load tweet…

3,300 കിലോമീറ്റർ ദൂരം കണ്ടെയ്നറില്‍ 'മഞ്ഞ്' എത്തിച്ച് കമ്പനി; കാരണമറിഞ്ഞപ്പോള്‍ കൈയടി !

ഖര്‍ കെ കലേഷ് എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ' ഞാൻ മറ്റൊരാളെ സ്നേഹിക്കുന്നു, ആരെയും നിർബന്ധിച്ച് വിവാഹം കഴിക്കില്ല.' അതായത് വധുവിന്‍റെ സമ്മതമില്ലാതെ കുടുംബം നിര്‍ബന്ധിച്ച് നടത്തുന്ന വിവാഹമായിരുന്നു അത്. വിവാഹ വേദിയില്‍ വച്ച് നടക്കാനിരിക്കുന്ന വിവാഹത്തോട് തനിക്കുള്ള താത്പര്യമില്ലായ്മ വധു പ്രകടിപ്പിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സംഭവത്തില്‍ സ്ഥിരീകരണമില്ല. ദിൽവാലെ എന്ന ചിത്രത്തിലെ ജീതാ താ ജിസ്‌കെ ലിയേ എന്ന പാട്ടിനൊപ്പം കാണിച്ച വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. വരൻ വിവാഹത്തിൽ നിന്ന് പുറത്തുപോകണമെന്നും അല്ലെങ്കിൽ അയാൾ അനാവശ്യ പ്രശ്‌നങ്ങളിൽ അകപ്പെടുമെന്നും വീഡിയോ കണ്ട ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് എഴുതി.

ആകെ ചെലവ് 249 കോടി, മദ്യത്തിന് മാത്രം 1.7 കോടി; ആഡംബരത്തില്‍ ഞെട്ടിച്ച വിവാഹം !