നായയോട് കുട്ടി കളിയെ കുറിച്ച് പറയുമ്പോള്‍ അത് ഭിത്തിയില്‍ കണ്ണുപൊത്തി നില്‍ക്കുന്നതും പെണ്‍കുട്ടി ഒളിക്കാന്‍ വേണ്ടി പോകുന്നതും വീഡിയോയില്‍ കാണാം. 

കൊവിഡ് 19 എല്ലാത്തരം ജനങ്ങളെയും ബാധിച്ചിരിക്കുകയാണ്. പലരും വീട്ടില്‍ തന്നെ ഇരിക്കാനും വര്‍ക്കിംഗ് ഫ്രം ഹോം എടുക്കാനും എല്ലാം നിര്‍ബന്ധിതരായി. കുട്ടികളുടെ കാര്യവും മറിച്ചല്ല. ക്ലാസുകള്‍ ഓണ്‍ലൈനിലായി. കളികളെല്ലാം വീട്ടിനകത്തായി. എന്തായാലും അത്തരം അവസ്ഥകളെ മറികടക്കാന്‍ കുഞ്ഞുങ്ങള്‍ അവരുടേതായ എന്തെങ്കിലും വഴി കണ്ടെത്താറുണ്ട്. 

ഇത് അങ്ങനെ ഒരു വീഡിയോ ആണ്. കുട്ടികളുടെ ക്യൂട്ട് വീഡിയോ പലപ്പോഴും വൈറലാവാറുണ്ട്. ഈ കുസൃതിക്കുട്ടിയുടെ വീഡിയോയും അതുപോലെ വൈറലാവുകയാണ്. വീഡിയോയില്‍ തന്‍റെ അരുമായ നായയ്ക്കൊപ്പം ഹൈഡ് ആന്‍ഡ് സീക്ക് കളിക്കുന്ന പെണ്‍കുട്ടിയെ കാണാം. 

നായയോട് കുട്ടി കളിയെ കുറിച്ച് പറയുമ്പോള്‍ അത് ഭിത്തിയില്‍ കണ്ണുപൊത്തി നില്‍ക്കുന്നതും പെണ്‍കുട്ടി ഒളിക്കാന്‍ വേണ്ടി പോകുന്നതും വീഡിയോയില്‍ കാണാം. കണ്ണ് തുറന്നശേഷം നായ ചുറ്റും പരതുകയാണ്. ഏതായാലും സാറ്റ് കളിക്കുന്ന കുട്ടിയുടേയും നായയുടേയും വീഡിയോ വൈറലായിരിക്കുകയാണ്. 

വീഡിയോ കാണാം: 

Scroll to load tweet…