സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
വിവാഹദിവസം എല്ലാവർക്കും വളരെ പ്രധാനപ്പെട്ടതാണ്. സിംപിൾ വിവാഹങ്ങൾ ഇന്ന് പലരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എങ്കിലും, അതുപോലെ തന്നെ ഏറെ ആഘോഷങ്ങളുള്ള വ്യത്യസ്തമായ വിവാഹങ്ങൾ നടത്തുന്നവരും ഇന്ന് കൂടി വരികയാണ്. വിവാഹത്തിന് കുതിരകളെ കൊണ്ടുവരുന്ന രീതികളും പലയിടത്തും ഉണ്ട്. ഏതായാലും ഒരു കുതിര കാരണം ഒരു വിവാഹാഘോഷത്തിൽ തീരെ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളുണ്ടായതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
സാംസ്കാരികമായ കാരണങ്ങൾ കൊണ്ടും പരമ്പരാഗതമായി ചെയ്യുന്നത് കൊണ്ടും കുതിരകളെ വിവാഹത്തിൽ കൊണ്ടുവരുന്നവരുണ്ട്. കുതിര കരുത്തിന്റെയും സൗന്ദര്യത്തിന്റേയും പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഏതായാലും, അതുപോലെ ഒരു വിവാഹാഘോഷത്തിന്റെ വീഡിയോയാണ് ഇതും. വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത് Crazy Clips ആണ്.
വീഡിയോയിൽ ഒരു കുതിരയെ കാണാം. വരൻ കുതിരപ്പുറത്ത് വിവാഹം നടക്കുന്ന വേദിയിലേക്ക് പതിയെ കടന്നു വരികയാണ്. എന്നാൽ, ആ നേരത്ത് കുതിര അവിടെ മലമൂത്രവിസർജ്ജനം നടത്തുന്നതാണ് പിന്നെ കാണാനാവുന്നത്. ഇതോടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകൾ ആകെ വല്ലാത്ത അവസ്ഥയിൽ എത്തിപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ഇത് കണ്ടതോടെ ആളുകൾ പിന്നെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പലരും തങ്ങളുടെ അമ്പരപ്പും ഞെട്ടലുമെല്ലാം വ്യക്തമാക്കിയെങ്കിലും ചിലർ വളരെ സരകരമായ കമന്റുകളാണ് വീഡിയോയ്‍ക്ക് നൽകിയത്.
ഒരാൾ ചോദിച്ചത് വിവാഹത്തിന് ഒരു കുതിരയെ കൊണ്ടുവരുമ്പോൾ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്നാണ്. അതിന് ജീവനുള്ളതല്ലേ? അത് ചടങ്ങ് കഴിയും വരെ ജീവനില്ലാത്ത പോലെ നിൽക്കുമെന്ന് കരുതിയോ എന്നും ഇയാൾ ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
