Asianet News MalayalamAsianet News Malayalam

വൻ വെറൈറ്റി, സോഷ്യൽ മീഡിയയിൽ കയ്യടി നേടിയോ ബിരിയാണിച്ചായ? തയ്യാറാക്കുന്നത് ഇങ്ങനെ

എന്തായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്തുകൊണ്ടാണ് ഈ ചായയ്ക്ക് ബിരിയാണി ചായ എന്ന് പേര് വന്നത് എന്നറിയുമോ എന്ന് ചോദിച്ചുകൊണ്ട് തന്നെയാണ് അവർ ബിരിയാണിച്ചായ തയ്യാറാക്കുന്നത്.

how to make biriyani chai trending in social media rlp
Author
First Published Jan 18, 2024, 3:41 PM IST

വ്യത്യസ്തമായ അനേകം ഭക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാവാറുണ്ട്. അതിൽ ചിലത് ഒരിക്കലും ഒന്നുചേരാൻ പാടില്ലാത്തത് എന്ന് തോന്നുന്ന ചില കോംപോ ആണ്. എന്നാലും ആരെടേ ഇതൊക്കെ ഉണ്ടാക്കുന്നത് എന്നൊക്കെ നമ്മൾ ചിന്തിച്ചു പോകും. എന്നാൽ, ചിലത് വളരെ നല്ലത് എന്നും തോന്നിപ്പോവും. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് ബിരിയാണിച്ചായയാണ്. 

നേരത്തെ മാസ്റ്റർഷെഫ് ഇന്ത്യ സീസൺ 4 -ൽ വിജയിയായിട്ടുള്ള നേഹ ദീപക് ഷായാണ് ഈ ബിരിയാണിച്ചായയെ പരിചയപ്പെടുത്തുന്നത്. ​ഗംഭീര ചായയാണ് ഇത് എന്നാണ് മൊത്തത്തിലുള്ള അഭിപ്രായം. ബിരിയാണി അറിയപ്പെടുന്നത് തന്നെ അതിൻ‌റെ മണവും രുചിയും കൊണ്ടാണ്. ഏതായാലും ബിരിയാണി ചായയും അത്തരത്തിൽ ഒന്നുതന്നെ. എന്നാലും ഈ ചായയ്ക്ക് എങ്ങനെയാണ് ബിരിയാണി ചായ എന്ന പേര് വന്നത് എന്നാണോ ഓർക്കുന്നത്. അത് അതിൽ ചേർക്കുന്ന വസ്തുക്കൾ എന്തൊക്കെയാണ് എന്ന് കേൾക്കുമ്പോൾ മനസിലാവും. 

ഇനി, എങ്ങനെയാണ് ഈ ബിരിയാണി ചായ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അര ലിറ്റർ വെള്ളമെടുക്കുന്നു. അത് തിളപ്പിച്ച് അതിലേക്ക് രണ്ടിഞ്ച് കറുവപ്പട്ട, തക്കോലം, കുരുമുളക്, ഏലക്കായ, ജീരകം തുടങ്ങിയവയൊക്കെ ഇട്ട് കുറച്ചുമിനിറ്റ് തിളപ്പിക്കുന്നു. ചായപ്പൊടി ഇടുന്നു. അതിനൊപ്പം, ചെറുനാരങ്ങ, ഇഞ്ചി, പുതിനയില, തേൻ തുടങ്ങിയവയും ചേർക്കുന്നുണ്ട്. അപ്പോൾ എങ്ങനെയാണ് ബിരിയാണി ചായ എന്ന് ഇതിന് പേര് വന്നത് എന്ന് മനസിലായില്ലേ? 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @nehadeepakshah

എന്തായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്തുകൊണ്ടാണ് ഈ ചായയ്ക്ക് ബിരിയാണി ചായ എന്ന് പേര് വന്നത് എന്നറിയുമോ എന്ന് ചോദിച്ചുകൊണ്ട് തന്നെയാണ് അവർ ബിരിയാണിച്ചായ തയ്യാറാക്കുന്നത്. ഏതായാലും, നിങ്ങളൊരു ബിരിയാണി സ്നേഹിയും ഒപ്പം ചായ സ്നേഹിയുമാണെങ്കിൽ ഒട്ടും മടിക്കണ്ട ബിരിയാണി ചായ തയ്യാറാക്കി നോക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios