വീഡിയോ തുടങ്ങുമ്പോൾ തന്നെ ഇയാൾ ഒരു പാനിൽ വലിയ അളവിൽ ബട്ടർ ഇടുന്നത് കാണാം. പിന്നീട്, ഉള്ളി, പച്ചമുളക്, തക്കാളി എന്നിവയും അതിന് ശേഷം 31 മുട്ടയും ഇതിലേക്ക് ചേർക്കുന്നത് കാണാം.

ഓംലെറ്റ് ഇഷ്ടപ്പെടാത്ത ആളുകൾ വളരെ ചുരുക്കമാണ്. എന്നാൽ, എത്ര ഓംലെറ്റ് ഇഷ്ടപ്പെടുന്ന ആളുകളാണ് എങ്കിലും ദില്ലിയിലെ ഈ കച്ചവടക്കാരൻ പറയുന്ന ഓംലെറ്റ് കഴിക്കാൻ‌ ഇത്തിരി കഷ്ടപ്പെടും. എന്നാൽ, ഓംലെറ്റ് കഴിച്ചു തീർത്താൽ നിങ്ങൾക്ക് ഒരു ലക്ഷം രൂപ കിട്ടും. 30 മിനിറ്റിനുള്ളിലാണ് ഈ ഓംലെറ്റ് കഴിച്ചു തീർക്കേണ്ടത്. 

ഇനി സാധാരണ ഓംലെറ്റിൽ നിന്നും ഈ ഓംലെറ്റിനുള്ള വ്യത്യാസം എന്താണ് എന്നല്ലേ? വലിയ അളവിൽ ബട്ടർ, 31 മുട്ട, കെബാബ്, പച്ചക്കറികൾ എന്നിവയെല്ലാം ചേർത്തിട്ടാണ് ഈ ഓംലെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ ഓൺലൈനിലുള്ള ​ഭക്ഷണപ്രേമികൾ വിശേഷിപ്പിച്ചത് ഹൃദയാഘാതമുണ്ടാക്കുന്ന ഓംലെറ്റ് എന്നാണ്. ഒരു ഫിറ്റ്‍നസ് ഇൻഫ്ലുവൻസർ ഒരു പടി കൂടി കടന്ന് ഇതിന്റെ കലോറിയും കണക്കാക്കി. 3500 മില്ലി​ഗ്രാം ആയിരുന്നു അത്. അതോടെ, ഈ ഓംലെറ്റിനെ കുറിച്ചുള്ള വീഡിയോയുടെ താഴെ വൻ ചർച്ചകളാണ് ഉണ്ടായിരിക്കുന്നത്. 

Scroll to load tweet…

@chiragbarjatyaa എന്നയാളാണ് വീഡിയോ ‘X’ -ൽ ഷെയർ ചെയ്തിരിക്കുന്നത്. രാജീവ് ഭായ് എന്ന കച്ചവടക്കാരനാണ് ഈ പ്രത്യേകതരം ഓംലെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ ഇയാൾ ഒരു പാനിൽ വലിയ അളവിൽ ബട്ടർ ഇടുന്നത് കാണാം. പിന്നീട്, ഉള്ളി, പച്ചമുളക്, തക്കാളി എന്നിവയും അതിന് ശേഷം 31 മുട്ടയും ഇതിലേക്ക് ചേർക്കുന്നത് കാണാം. പിന്നീട് ബ്രെഡ് കഷണങ്ങളും അതിലേക്ക് വയ്ക്കുന്നുണ്ട്. ഓംലെറ്റ് തയ്യാറായ ശേഷം കബാബ്, ഉള്ളി, പച്ചക്കറികൾ എന്നിവ വച്ച് അത് അലങ്കരിക്കുന്നതും കാണാം. 

ഈ വിഭവം അര മണിക്കൂറിനുള്ളിൽ കഴിച്ചു തീർത്താലാണ് രാജീവ് ഭായ് ഒരുലക്ഷം രൂപ നൽകാം എന്ന് പറയുന്നത്. എന്നാൽ, തങ്ങളുടെ ആരോ​ഗ്യം തന്നെ അപകടത്തിലാക്കി ആരാണ് ഇത് കഴിക്കാൻ‌ തയ്യാറാവുക എന്നതാണ് ചോദ്യം. മിക്കവരും അഭിപ്രായപ്പെട്ടത് ഇത് കഴിച്ച് ഒരുലക്ഷം രൂപ കിട്ടിയാലും അതിനേക്കാൾ കൂടുതൽ പണം ആശുപത്രിയിൽ കൊടുക്കേണ്ടി വരും എന്നാണ്. 

1700 മൈലുകൾക്കിപ്പുറം വന്നടിഞ്ഞ കടലാമയ്ക്ക് പുതുജീവിതം, 2 കിലോയിൽ നിന്നും 21 കിലോയായി, തിരികെ സ്വന്തം സ്ഥലത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

YouTube video player