പിന്നീട്, അവളെ പുനരധിവസിപ്പിക്കുന്നതിനായി ലോക് ലോമണ്ടിലെ സീ ലൈഫ് അക്വേറിയത്തിലേക്ക് കൊണ്ടുപോയി. അന്ന് അവിടെ പലരും കരുതിയിരുന്നത് അവളുടെ അതിജീവനം ദുഷ്കരമായിരിക്കും എന്ന് തന്നെയാണ്.
സ്കോട്ട്ലാൻഡിലെ ഒരു ബീച്ചിലടിഞ്ഞതിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞ ഒരു കടലാമ ഒടുവിൽ തന്റെ സ്വന്തം സ്ഥലത്ത് തിരികെ എത്തി. ഒന്നും രണ്ടുമല്ല 1700 മൈൽ യാത്ര ചെയ്താണ് അവളിപ്പോൾ തന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തിരികെ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അയോണ എന്ന് പേരിട്ടിരിക്കുന്ന ആമയെ അങ്ങേയറ്റം മോശമായ അവസ്ഥയിൽ സ്കോട്ടിഷ് ദ്വീപായ അയോണയിൽ കണ്ടെത്തിയത്. അതിനാലാണ് ആമയ്ക്ക് അയോണ എന്ന് പേര് നൽകിയതും.
കണ്ടെത്തുന്ന സമയത്ത് പോഷകാഹാരക്കുറവും നിർജ്ജലീകരണവും ജീവനെ തന്നെ ബാധിച്ചേക്കാവുന്ന അവസ്ഥയിലായിരുന്നു ആമ. ലോഗർഹെഡ് ഇനത്തിൽ പെട്ട അയോണ അവളെ കണ്ടെത്തിയ ആ രാത്രിയെ പോലും അതിജീവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അയോണയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും ആയിരം മൈലുകൾക്കിപ്പുറമായിരുന്നു അയോണ ദ്വീപ്. അതുവഴി നടന്നു പോവുകയായിരുന്ന ഒരാളാണ് ആമയെ കണ്ടത്.
പിന്നീട്, അവളെ പുനരധിവസിപ്പിക്കുന്നതിനായി ലോക് ലോമണ്ടിലെ സീ ലൈഫ് അക്വേറിയത്തിലേക്ക് കൊണ്ടുപോയി. അന്ന് അവിടെ പലരും കരുതിയിരുന്നത് അവളുടെ അതിജീവനം ദുഷ്കരമായിരിക്കും എന്ന് തന്നെയാണ്. എന്നാൽ, ദുഷ്കരമായിരുന്നു എങ്കിലും അവൾ അതിജീവിക്കുക തന്നെ ചെയ്തു. പിന്നീട് അവളെ അവിടെ നിന്നും സ്കാർബറോയിലുള്ള സീ ലൈഫ് അക്വേറിയത്തിലേക്ക് കൊണ്ടുവന്നു. 18 മാസം ജീവനക്കാർ അവളെ പൊന്നുപോലെ പരിചരിച്ചു. ആ പരിചരണമാണ് അവൾക്ക് പുതുജീവിതം നേടിക്കൊടുത്തത്.
18 മാസങ്ങൾക്ക് ശേഷം അവളെ പോർച്ചുഗീസ് അസോറസിലേക്ക് ഇറക്കി വിടുമ്പോൾ അവൾ പൂർണമായും ആ മോശപ്പെട്ട അവസ്ഥയെ അതിജീവിച്ചിരുന്നു. വെറും 2.3 കിലോഗ്രാമാണ് അവളെ കിട്ടുമ്പോൾ തൂക്കമുണ്ടായിരുന്നത് എന്നാൽ പരിചരണത്തിന് ശേഷം സ്വന്തം ഇടത്തിലേക്ക് തിരികെ വിടുമ്പോൾ അവളുടെ തൂക്കം 21 കിലോ ആയിരുന്നു.
വായിക്കാം: അമ്മായിഅമ്മയെ അടിച്ചും കടിച്ചും അവശയാക്കി മരുമകൾ; വൈറലായി സിസിടിവി ദൃശ്യങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

