വീഡിയോ കണ്ട നിരവധി ആളുകളാണ് തങ്ങൾക്ക് ഇങ്ങനെയൊരു സാറിനെ കിട്ടിയില്ലല്ലോ എന്ന് കമന്റ് ചെയ്തിരിക്കുന്നത്. 'ഭാഗ്യമുള്ള വിദ്യാർത്ഥികൾ, മികച്ച പ്രൊഫസർ' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. സ്വന്തം കോളേജ് അനുഭവങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു മറ്റുചിലർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.

ഐഐഎം ഷില്ലോങിലെ ഞായറാഴ്ചത്തെ ക്ലാസിൽ വിദ്യാർത്ഥികൾക്ക് പ്രൊഫസർ നൽകിയത് ഒരു അടിപൊളി സർപ്രൈസ്. ആ സർപ്രൈസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയം കവരുന്നത്. ഉച്ചഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാത്ത വിധം തുടർച്ചയായി ക്ലാസുകൾ നടക്കുന്നതിനിടെ, പ്രൊഫസർ വിദ്യാർത്ഥികൾക്കായി ഡോമിനോസ് പിസ ഓർഡർ ചെയ്തു. ഐഐഎം വിദ്യാർത്ഥിയായ രോഹൻ സാഹയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നൂറുകണക്കിന് ആളുകളാണ് പ്രൊഫസറുടെ ഈ നല്ല മനസ്സിനെ പ്രശംസിച്ച് കമന്റുകൾ ഇടുന്നത്.

ഐഐഎമ്മുകളിൽ ഞായറാഴ്ചകളിൽ ക്ലാസ് സാധാരണയാണെന്ന് രോഹൻ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. 'ചില പ്രൊഫസർമാർ ക്ലാസുകൾ കൂടുതൽ സന്തോഷമുള്ളതാക്കി മാറ്റാറുണ്ട്. അരുണി സാർ വളരെ സ്നേഹമുള്ള പ്രൊഫസറാണ്. ക്ലാസ് കാരണം ഞങ്ങൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ സമയം കിട്ടില്ലെന്ന് മനസ്സിലായപ്പോൾ അദ്ദേഹം എല്ലാവർക്കുമായി പിസ വാങ്ങിത്തന്നു. താങ്ക്യൂ സാർ' എന്നാണ് രോഹൻ വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. ക്ലാസ് മുറിയിൽ പിസ ബോക്‌സുകൾ അടുക്കിവെച്ചിരിക്കുന്നതും കുട്ടികൾ സന്തോഷത്തോടെ പിസ കഴിക്കുന്നതും വീഡിയോയിൽ കാണാം.

View post on Instagram

വീഡിയോ കണ്ട നിരവധി ആളുകളാണ് തങ്ങൾക്ക് ഇങ്ങനെയൊരു സാറിനെ കിട്ടിയില്ലല്ലോ എന്ന് കമന്റ് ചെയ്തിരിക്കുന്നത്. 'ഭാഗ്യമുള്ള വിദ്യാർത്ഥികൾ, മികച്ച പ്രൊഫസർ' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. സ്വന്തം കോളേജ് അനുഭവങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു മറ്റുചിലർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'ഇതൊക്കെ ഏത് പ്രൊഫസർമാരാണ്? ഞങ്ങളുടെ സാറന്മാരാണെങ്കിൽ അടുത്ത ഞായറാഴ്ച കാണാം എന്ന് പറഞ്ഞ് പോയേനെ' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. എന്തായാലും, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതും അവർ തമ്മിൽ ഇത്തരത്തിൽ മനോഹരമായൊരു സൗഹൃദം ഉടലെടുക്കുന്നതും എന്തൊരു രസമുള്ള കാര്യമാണ് അല്ലേ?