സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് കുട്ടി അമ്മയോട് സന്തോഷത്തോടെ സംസാരിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. എല്ലാവരും തന്നെ 'ഇന്ത്യ' എന്നും 'ഇന്ത്യ കാ ബേബി' എന്നും വിളിക്കുന്നുവെന്ന് അവൾ അമ്മയോട് ആവേശത്തോടെ പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തന്നെ ചൈനക്കാരി എന്നു വിളിച്ച് അപമാനിച്ചവർക്ക് അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു കൊച്ചുമിടുക്കി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. എന്നാൽ, അവൾക്ക് ഇപ്പോൾ പങ്കുവെക്കാനുള്ളത് സന്തോഷം നിറഞ്ഞ ഒരു വിശേഷമാണ്. വടക്കുകിഴക്കേ ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞുള്ള ആ കുട്ടിയുടെ പുതിയ വീഡിയോയാണ് എല്ലാവരുടെയും മനസ്സ് കീഴടക്കുന്നത്.

സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് കുട്ടി അമ്മയോട് സന്തോഷത്തോടെ സംസാരിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. എല്ലാവരും തന്നെ 'ഇന്ത്യ' എന്നും 'ഇന്ത്യ കാ ബേബി' എന്നും വിളിക്കുന്നുവെന്ന് അവൾ അമ്മയോട് ആവേശത്തോടെ പറയുന്നു. തുടർന്ന് ഇപ്പോൾ ഞങ്ങൾ ഇന്ത്യൻസ് ആയി എന്ന് അവൾ സന്തോഷത്തോടെ ആവർത്തിക്കുന്നതും കാണാം.

തങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയാൻ അമ്മ ആവശ്യപ്പെടുമ്പോൾ, തന്നെയും തന്റെ മാതാപിതാക്കളെയും സ്നേഹിക്കുന്ന എല്ലാവർക്കും അവൾ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്യുന്നു. കുട്ടിയുടെ ഈ നിഷ്കളങ്കമായ മറുപടി സോഷ്യൽ മീഡിയയിൽ വലിയ കയ്യടികളാണ് വാങ്ങുന്നത്.

View post on Instagram

കുട്ടിയുടെ ഈ പുതിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സ്നേഹവുമായി എത്തിയത്. അവളുടെ നിഷ്കളങ്കതയെ പ്രശംസിച്ചുകൊണ്ടുള്ള അനേകം കമന്റുകളും വീഡിയോയ്ക്ക് കാണാം. 'മോൾ എക്കാലത്തും ഇന്ത്യയുടെ സ്വന്തം കുട്ടിയാണ്' എന്നാണ് ഒരാൾ കുറിച്ചത്. 'ഇപ്പോൾ ഈ രാജ്യത്തെ എല്ലാവർക്കും അറിയാം നീ ഒരു ഇന്ത്യൻ ആണെന്ന്' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.