വിദേശി വ്ലോഗറായ മരിയ ഗ്രീൻ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ആളുകളുടെ സ്നേഹത്തെയും അതിഥി സൽക്കാരത്തെയും പ്രശംസിക്കുന്നതാണ് വീഡിയോ. 

കേരളത്തിന്റെ അതിഥി സൽക്കാരത്തെയും മലയാളികളുടെ സ്നേഹത്തെയും വാനോളം പുകഴ്ത്തി വിദേശി വ്ലോഗറായ മരിയ ഗ്രീൻ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'കേരളം ഞങ്ങളുടെ ഹൃദയം കവരുന്നു' എന്ന ക്യാപ്ഷനോടെ മരിയ പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഒരു ചെറിയ കടയിൽ നിന്നും സാധനം വാങ്ങിയപ്പോഴുണ്ടായ അനുഭവവും മരിയ പങ്കുവെക്കുന്നു. മരിയ കടയിൽ നിന്ന് ലേയ്സ്, ഓറിയോ ബിസ്ക്കറ്റ്, കോക്ക്, രണ്ട് പ്രോട്ടീൻ ഷേക്കുകൾ എന്നിവയാണ് വാങ്ങിയത്. മരിയയ്ക്ക് ഈ സാധനങ്ങൾക്കെല്ലാം കൂടി ഒരു യൂറോയിൽ താഴെ (ഏകദേശം 90-95 രൂപ) മാത്രമേ ചിലവായുള്ളൂ എന്നത് വലിയ അത്ഭുതമാണ് സമ്മാനിച്ചത്. ബില്ല് നൽകിയ ശേഷം ബാക്കി നൽകാൻ അഞ്ച് രൂപയുടെ ചില്ലറ ഇല്ലാത്തതിനാൽ കടയുടമ മരിയയ്ക്ക് പകരം ചോക്ലേറ്റുകൾ നൽകി.

'ഇവിടുള്ളവർക്ക് അമിതമായ ദയയാണ്. ചില്ലറയില്ലാത്തപ്പോൾ അവർ എനിക്ക് പകരം ചോക്ലേറ്റുകൾ തന്നു. ഇന്ത്യ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്' എന്നും കേരളത്തിൽ നിന്നുള്ള അനുഭവത്തിന് പിന്നാലെ മരിയ വീഡിയോയിൽ പറയുന്നു. കേരളത്തിലെ അനുഭവം മരിയയെ വല്ലാതെ ആകർഷിച്ചു എന്ന് മരിയയുടെ വീഡിയോയിലെ സന്തോഷം കാണുമ്പോൾ തന്നെ മനസിലാവും. തിരക്കുകൾക്കിടയിലും ആളുകൾ കാണിക്കുന്ന സ്നേഹം ഈ യാത്രയെ മറക്കാനാവാത്തതാക്കി മാറ്റിയെന്നും മരിയ കൂട്ടിച്ചേർത്തു.

View post on Instagram

വീഡിയോയ്ക്ക് താഴെ മലയാളികളടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. 'ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം' എന്നാണ് ഭൂരിഭാഗം പേരും കുറിക്കുന്നത്. ഇന്ത്യയിലെ കടകളിൽ ചില്ലറയ്ക്ക് പകരം മിഠായി നൽകുന്നത് പതിവാണെന്നും അത് സ്നേഹത്തിന്റെ ഭാഗമാണെന്നും ചിലർ മറുപടി നൽകി. ഫോർട്ട് കൊച്ചി പോലെയുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കണമെന്നും പരമ്പരാഗതമായ ഭക്ഷണങ്ങൾ രുചിച്ചു നോക്കണമെന്നും ആളുകൾ കമന്റിൽ പറഞ്ഞു.