പരസ്പരം സഹായിക്കുക എന്നതാണ് ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്ന് ഈ കുട്ടികളാണ് തന്നെ ഓർമ്മിപ്പിച്ചത് എന്നാണ് അധ്യാപിക പറയുന്നത്.

ചില കുഞ്ഞുങ്ങളുടെ കരുതലും സ്നേഹവും കാണുമ്പോൾ നമുക്ക് നമ്മിലേക്ക് തന്നെ ഒരു എത്തിനോട്ടം ആവശ്യമാണ് എന്ന് തോന്നാറുണ്ട്. അങ്ങനെയുള്ള അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നുമുണ്ടാകും. നേപ്പാളിലെ ഈ സ്കൂളിൽ നടന്ന സംഭവവും ഒട്ടും വ്യത്യസ്തമല്ല. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 

വീഡിയോയിൽ കാണുന്ന കുട്ടികളുടെ ക്ലാസ് ടീച്ചർ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ക്ലാസിലെ ഒരു വിദ്യാർത്ഥിക്ക് പിക്നിക് പോകുന്നതിന് വേണ്ടി ഫണ്ട് കണ്ടെത്തുന്ന മറ്റ് വിദ്യാർത്ഥികളാണ് വീഡിയോയിൽ ഉള്ളത്. Me Sangye എന്ന യൂസർനെയിമിലുള്ള അധ്യാപികയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പരസ്പരം സഹായിക്കുക എന്നതാണ് ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്ന് ഈ കുട്ടികളാണ് തന്നെ ഓർമ്മിപ്പിച്ചത് എന്നാണ് അധ്യാപിക പറയുന്നത്. ഈ കുഞ്ഞുമാലാഖമാർ തങ്ങളുടെ പരിശുദ്ധവും ഈ നിഷ്കളങ്കവുമായ പ്രവൃത്തി എന്നും തുടരട്ടെ എന്നും അധ്യാപിക പറയുന്നു. 

വീഡിയോയിൽ കുട്ടികൾ പണം പിരിക്കുന്നതും അവസാനം അതെല്ലാം എടുത്ത് അധ്യാപികയുടെ അടുത്തേക്ക് വരുന്നതും കാണാം. പിന്നീട്, ആ കുട്ടിക്ക് അവർ ഈ പണമെല്ലാം കൊടുക്കുന്നു. അപ്പോഴേക്കും അവൻ കരഞ്ഞു പോകുന്നു. മറ്റ് കുട്ടികൾ അവനെ കെട്ടിപ്പിടിക്കുന്നതും അവന്റെ മിഴികൾ തുടച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം. 

View post on Instagram

കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ഈ സ്നേഹം കണ്ട് കണ്ണ് നനയാത്തവരുണ്ടാകില്ല. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്. ഈ കുഞ്ഞുങ്ങൾ എത്ര വളർന്നാലും ഇതേ ഹൃദയമുള്ളവർ തന്നെ ആയിരിക്കട്ടെ എന്ന് നിരവധിപ്പേർ പറഞ്ഞിട്ടുണ്ട്. 

'എവിടെ വിൻഡോ സീറ്റിലെ വിൻഡോ എവിടെ'? പണം നൽകിയിട്ടെന്ത് കാര്യം, ചുമരും നോക്കിയിരിക്കാം, വൈറലായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം