Asianet News MalayalamAsianet News Malayalam

'മഴ നനഞ്ഞ് ഒരു വിമാനയാത്ര...': ചോര്‍ന്നൊലിക്കുന്ന എയര്‍ ഇന്ത്യന്‍ വിമാനത്തിലെ ഒരു യാത്ര; വൈറലായി വീഡിയോ !

 യാത്രക്കാരില്‍ ചിലര്‍ നല്ല ഉറക്കത്തിലായിരുന്നു. വെള്ളം ശരീരത്തില്‍ വീഴാതിരിക്കാന്‍ ചിലര്‍ തുണികൊണ്ട് ശരീരം മൂടിയിരുന്നു. വിമാനത്തിനുള്ളില്‍ മുഴുവനും വെള്ളം തളം കെട്ടിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

Leaked video of Air India flight goes viral bkg
Author
First Published Dec 1, 2023, 8:21 AM IST


യാത്ര ചെയ്യുന്ന വാഹനങ്ങളെല്ലാം തന്നെ സുരക്ഷിതമായിരിക്കേണ്ടത് യാത്രക്കാരെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്. അത് സൈക്കിളായാലും ബസ് ആയാലും കാറായാലും എന്തിന് വിമാനമായാല്‍പ്പോലും. എന്നാല്‍ മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കുന്നത് വിമാനങ്ങള്‍ക്കാണ്. നൂറ് കണക്കിന് യാത്രക്കാരുമായി ആകാശമാര്‍ഗ്ഗേണ പോകുന്ന വിമാനങ്ങളില്‍ ചെറിയൊരു വീഴ്ചയുണ്ടെങ്കില്‍ പോലും അവയക്ക് പറക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നു. ഒന്നെങ്കില്‍ സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷമോ അല്ലെങ്കില്‍ മറ്റൊരു വിമാനത്തിലോ ആളുകളെ യഥാസ്ഥാനത്ത് എത്തിക്കുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ട്വിറ്ററില്‍ (X) പങ്കുവയ്ക്കപ്പെട്ട ഒരു വിഡീയോ ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടി. 

@baldwhiner എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,' എയർ ഇന്ത്യ…. ഞങ്ങളോടൊപ്പം പറക്കുക - ഇതൊരു യാത്രയല്ല ... ഇതൊരു ആഴത്തിലുള്ള അനുഭവമാണ്. ' വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. എട്ടര ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോയില്‍ എയര്‍ ഇന്ത്യാ വിമാനത്തിനുള്ളില്‍ മഴയിലെന്ന പോലെ വെള്ളം ചോര്‍ന്നൊലിക്കുകയായിരുന്നു. യാത്രക്കാരില്‍ ചിലര്‍ നല്ല ഉറക്കത്തിലായിരുന്നു. വെള്ളം ശരീരത്തില്‍ വീഴാതിരിക്കാന്‍ ചിലര്‍ തുണികൊണ്ട് ശരീരം മൂടിയിരുന്നു. വിമാനത്തിനുള്ളില്‍ മുഴുവനും വെള്ളം തളം കെട്ടിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് പൈലറ്റിന്‍റെ ക്ഷമാപണവും കേള്‍ക്കാം. 'വിമാനത്തിനുള്ളില്‍ വെള്ളം ചോരുന്നുണ്ടെന്ന്.... '

തട്ടിപ്പോട് തട്ടിപ്പ്! ആയുസ്സ് വർദ്ധിപ്പിക്കാമെന്ന വ്യാജേന യുവതിയിൽ നിന്നും തട്ടിയെടുത്തത് 1.75 കോടി !

'ലവ് ഇൻഷുറൻസ്' പോളിസി തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവാവ് !

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റെഴുതാന്‍ എത്തിയത്, “സ്ത്രീകളേയും മാന്യന്മാരേയും വിശദീകരിക്കാൻ എയർ ഹോസ്റ്റസുമാർക്ക് ഒരു പുതിയ മുൻകരുതൽ നടപടിയുണ്ട്, വിമാനത്തിന്‍റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങിയാൽ, ദയവായി നിങ്ങളുടെ ടവലുകളും ഓവർഹെഡ് ക്യാബിനുകളിൽ നിന്ന് നാപ്കിനുകളും പുറത്തെടുക്കുക, നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നനഞ്ഞ യാത്ര, നന്ദി." വെറൊരാള്‍ എഴുതിയത് ' വെള്ളച്ചാട്ടത്തിനടിയില്‍ പറക്കുന്നു. അല്ലാത്തപക്ഷം ആയിരക്കണക്കിന് ഡോളർ ചിലവാകുന്ന ഒരു വിലകുറഞ്ഞ ഡീൽ നിങ്ങൾക്ക് ശരിക്കും ലഭിച്ചു." മറ്റൊരാള്‍ എഴുതിയത്, 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരരായ യാത്രക്കാർ. അവരിൽ കുറച്ചുപേർ ഉറങ്ങുകയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.' എന്നാല്‍ പലപ്പോഴും വിമാനങ്ങളില്‍ ഇത്തരം അനുഭവങ്ങളുണ്ടാകാറുണ്ടെന്നും ചലിപ്പോള്‍ എസി ലീക്ക് ആയിരിക്കുമെന്നും ചിലര്‍ എഴുതി. 1957 മുതൽ 2021 വരെ എയർ ഇന്ത്യ ഇന്ത്യാ ഗവൺമെന്‍റിന്‍റെ കീഴിലായിരുന്നു. 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തെങ്കിലും നിരവാരത്തിലോ ഗുണമേന്മയിലോ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നും ചിലര്‍ പരാതി പറഞ്ഞു. 

പാസ്പോര്‍ട്ട് പുതുക്കാനെത്തിയപ്പോള്‍ ട്വിസ്റ്റ്; 62 -കാരനായ ഡോക്ടര്‍ പൗരനല്ലെന്ന് ഉദ്യോഗസ്ഥര്‍ !

Follow Us:
Download App:
  • android
  • ios