അനേകം പേർ വീഡിയോയ്ക്ക് രസകരമായ കമന്റുകളിടുകയും നിരവധിപ്പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‍തിട്ടുണ്ട്. ചില നേരത്ത് വേട്ടക്കാരനും വേട്ടയാടപ്പെടും എന്നാണ് ഒരാൾ കമന്റ് ചെയ്‍തിരിക്കുന്നത്. അവന് ഓടാനാവും എന്നാൽ ഒളിച്ചിരിക്കാനാവില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

കാട്ടിലെ രാജാവാണ് സിംഹം(Lion) എന്നാണല്ലോ? അതുകൊണ്ട് തന്നെ ആ രാജാവ് ഭയക്കുന്നത് നമ്മൾ വളരെ അപൂർവമായിട്ടേ കണ്ട് കാണൂ. എന്നാൽ, കോപാകുലരായി ഓടിയടുത്ത പോത്തിൻകൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ മരത്തിൽ വലിഞ്ഞു കയറിയിരിക്കയാണ് ഒരു സിംഹം. 

ഇപ്പോൾ വൈറലാ(Viral)യ വീഡിയോ(Video)യിൽ, ഒരു ആഫ്രിക്കൻ സിംഹം തറയിൽ നിന്ന് കുറച്ച് അടി ഉയരമുള്ള ഒരു മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. അതേസമയം ഒരു കൂട്ടം പോത്തുകൾ മരത്തിന്റെ അടുത്തു നിന്നും സിംഹത്തെ നോക്കുന്നതും കാണാം. സിംഹം വല്ലാതെ ഭയന്നിട്ടാണ് മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നത് എന്നാണ് വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. എന്നാൽ, സിംഹം ഇങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നത് മൂലം തളർന്നിട്ടുണ്ട് എന്നും വീഡിയോ കാണുമ്പോൾ തോന്നുന്നുണ്ട്. 

View post on Instagram

വളരെ പെട്ടെന്ന് തന്നെ എട്ടുലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അനേകം പേർ വീഡിയോയ്ക്ക് രസകരമായ കമന്റുകളിടുകയും നിരവധിപ്പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‍തിട്ടുണ്ട്. ചില നേരത്ത് വേട്ടക്കാരനും വേട്ടയാടപ്പെടും എന്നാണ് ഒരാൾ കമന്റ് ചെയ്‍തിരിക്കുന്നത്. അവന് ഓടാനാവും എന്നാൽ ഒളിച്ചിരിക്കാനാവില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

നേരത്തെയും ഇങ്ങനെ സിംഹത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ടാൻസാനിയയിലെ സഫാരി സവാരിക്കിടെ മൂന്ന് സിംഹങ്ങൾ ട്രാഫിക് ജാം ഉണ്ടാക്കിയതിനെത്തുടർന്ന് ഒരു കൂട്ടം വിനോദസഞ്ചാരികൾ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന വീഡിയോ ആയിരുന്നു അതിലൊന്ന്. വഴി തടസ്സപ്പെട്ടതിനാൽ മുന്നോട്ട് പോകാൻ കഴിയാതെ നിരവധി ജീപ്പുകൾ വരിവരിയായി നിൽക്കുമ്പോൾ രണ്ട് സിംഹങ്ങൾ റോഡിൽ വിശ്രമിക്കുന്നതായി വീഡിയോയിൽ കാണാമായിരുന്നു. മറ്റൊരു സിംഹം, അതിനിടയിൽ, മറ്റ് രണ്ട് സിംഹങ്ങൾ കിടക്കുന്ന സ്ഥലത്തേക്ക് നടന്നു, വിനോദസഞ്ചാരികൾ നോക്കിനിൽക്കെ, അവയ്ക്കൊപ്പം ചേർന്നു. 

YouTube video player