അവിടെനിന്നും ഒന്നു ശ്വാസം നേരെ വീണ ശേഷമാണ് സിംഹത്തിന്‍റെ ദൃശ്യം പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ അത് വൈറലായി കഴിഞ്ഞു. 

ആസ്വദിച്ച് ടെന്റിനകത്ത് അവധിയാഘോഷിക്കവെ കൺമുന്നിലേക്ക് ഒരു സിംഹം വന്ന് കയറിയാലെന്തുണ്ടാവും? ഇത് അങ്ങനെ ഒരു അനുഭവമാണ്. ആഫ്രിക്കയില്‍ നിന്നുള്ള സിനിമറ്റോഗ്രഫര്‍ ഹോഫ്മെയറും ബ്രദര്‍ ഇന്‍ ലോ ആന്‍ഡിയും ബോട്സ്വാനയിലെ ഒരു കാട്ടില്‍ ടെന്‍റടിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ ടെന്‍റിലേക്ക് വിളിക്കാതെ ഒരു അതിഥി എത്തി. മറ്റാരുമായിരുന്നില്ല, ഒരു സിംഹം. ഇരുവരും ജീവനും കൊണ്ട് ഓടി എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇരുവരും ഓടിച്ചെന്ന് തങ്ങളുടെ കാറില്‍‌ കയറിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

അവിടെനിന്നും ഒന്നു ശ്വാസം നേരെ വീണ ശേഷമാണ് സിംഹത്തിന്‍റെ ദൃശ്യം പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ അത് വൈറലായി കഴിഞ്ഞു. 'അത് സമയം രാവിലെ ഒരു ആറ് മണി ആയിക്കാണും. ഇരുട്ടായിരുന്നു. ഞങ്ങള്‍ കാപ്പിയുണ്ടാക്കുകയും പല്ലുതേക്കുകയും ഒക്കെ ചെയ്യുകയായിരുന്നു. പുറത്തേക്ക് നോക്കിയപ്പോഴാണ് ഹെഡ് ടോര്‍ച്ചിന്‍റെ വെട്ടത്തില്‍ ഒരു സിംഹത്തിന്‍റെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നത്. അത് ടെന്‍റിനകത്തേക്ക് വരികയായിരുന്നു' എന്ന് ഹോഫ്മെയര്‍ പറയുന്നു. ഉടനെ തന്നെ ഇരുവരും ഓടി കാറില്‍ കയറി. സിംഹം അകത്ത് കയറി അതിനകത്തിരുന്ന സാധനങ്ങളെല്ലാം വലിച്ചിട്ടു. പിന്നെ സിംഹം പോയിക്കഴിഞ്ഞ ശേഷമാണ് ഇരുവരും ടെന്‍റിനകത്തേക്ക് വന്നത്. 

വീഡിയോ കാണാം: