തന്റെ ഒരാഴ്ചത്തെ ഇന്ത്യ സന്ദർശനത്തിനിടെ വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ കനുപ്രിയ മെഹന്ദിരത്ത എന്ന യുവതി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് പങ്കുവെച്ചത്. ദുബായിൽ വലിയ വില കൊടുക്കേണ്ടിവരുന്നതും എളുപ്പത്തിൽ കിട്ടാത്തതുമായ സാധനങ്ങളാണ് താൻ ഇന്ത്യയിൽ നിന്ന് വാങ്ങിയതെന്ന് ഇവർ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര ബ്രാൻഡുകളും ആഡംബര ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മികച്ചൊരു ഷോപ്പിംഗ് കേന്ദ്രമായാണ് ദുബായിയെ ലോകമെമ്പാടുമുള്ളവർ കാണുന്നത്. എന്നാൽ, ദിവസേന നമുക്ക് ആവശ്യം വരുന്ന ചില സാധനങ്ങൾ ദുബായിയേക്കാൾ വളരെ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ലഭ്യമാണെന്ന് പറയുകയാണ് ദുബായിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി.

തന്റെ ഒരാഴ്ചത്തെ ഇന്ത്യ സന്ദർശനത്തിനിടെ വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ കനുപ്രിയ മെഹന്ദിരത്ത എന്ന യുവതി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് പങ്കുവെച്ചത്. ദുബായിൽ വലിയ വില കൊടുക്കേണ്ടിവരുന്നതും എളുപ്പത്തിൽ കിട്ടാത്തതുമായ സാധനങ്ങളാണ് താൻ ഇന്ത്യയിൽ നിന്ന് വാങ്ങിയതെന്ന് ഇവർ വ്യക്തമാക്കുന്നു.

പ്രമുഖ ബ്രാൻഡായ H&M വസ്ത്രങ്ങൾക്ക് ദുബായിയേക്കാൾ പകുതി വില മാത്രമാണ് ഇന്ത്യയിലുള്ളതെന്ന് കനുപ്രിയ അവകാശപ്പെടുന്നു. ദുബായ് മാളിൽ ഉയർന്ന വിലയിൽ കണ്ട സമാനമായ ഒരു കോ-ഓർഡ് സെറ്റ് (Co-ord set) 2,000 രൂപയ്ക്കാണ് താൻ ഇന്ത്യയിൽ നിന്ന് വാങ്ങിയതെന്ന് ഇവർ പറഞ്ഞു. ദുബായിൽ വാട്ടർ ഫിൽട്ടറുകൾക്ക് വലിയ തുക നൽകണം. എന്നാൽ ആമസോൺ ഇന്ത്യ വഴി നാലിരട്ടി കുറഞ്ഞ വിലയ്ക്കാണ് ഇതേ ഉൽപ്പന്നങ്ങൾ സ്വന്തമാക്കിയതെന്ന് യുവതി വ്യക്തമാക്കുന്നു.

ദുബായിൽ മികച്ച നിലവാരമുള്ള നാടൻ നെയ്യ് കിട്ടാൻ പ്രയാസമാണ്. കൂടാതെ ദുബായിലേക്ക് സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യയിൽ നിന്ന് തന്നെയാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ഇവ നാട്ടിൽ നിന്ന് തന്നെ വാങ്ങുന്നതാണ് ലാഭകരമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഹെയർ സിറം, ബോഡി വാഷ് തുടങ്ങിയ മേക്കപ്പ്-സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും പ്രോട്ടീൻ പൗഡറുമായിരുന്നു ലഗേജിൽ കൂടുതൽ ഭാരമുണ്ടാക്കിയത്.

View post on Instagram

വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ദുബായിലെ ഉൽപ്പന്നങ്ങളുടെ നിലവാരത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് ചിലർ ഈ വാദങ്ങളെ എതിർത്തപ്പോൾ, സാധനങ്ങളുടെ വില താരതമ്യം ചെയ്ത് വാങ്ങുന്ന യുവതിയുടെ മിടുക്കിനെ മറ്റ് ചിലർ പിന്തുണയ്ക്കുകയും ചെയ്തു.