Asianet News MalayalamAsianet News Malayalam

കള്ളനല്ലേ ഡാൻസ് കളിച്ചിട്ട് പോയാൽ മതി, മാല പൊട്ടിച്ച യുവാവിനെക്കൊണ്ട് നൃത്തം ചെയ്യിച്ച് നാട്ടുകാർ

വീഡിയോയിൽ, യുവാവ് ഡാൻസ് കളിക്കുന്നതാണ് ആദ്യം കാണുന്നത്. പക്ഷേ, ഡാൻസ് കളിക്കുന്നതിലുള്ള രസവും സന്തോഷവുമൊന്നും യുവാവിന് അനുഭവപ്പെടുന്നില്ല എന്നും വീഡിയോയിൽ നിന്നും മനസിലാകും.

local forces gold snatcher to dance
Author
First Published Aug 24, 2024, 3:21 PM IST | Last Updated Aug 24, 2024, 3:21 PM IST

കള്ളന്മാരോട് ആളുകൾ പെരുമാറുന്ന രീതി പലതായിരിക്കും. ചിലർ, പൊലീസിനെ വിളിക്കും. മറ്റ് ചിലർ തല്ലും. ചെറിയ കളവാണെങ്കിൽ പേടിപ്പിച്ച് പറഞ്ഞുവിടും. എന്തായാലും, ആളുകൾ കൂടി ഒരാളെ തല്ലുന്നത് അത്ര നല്ല കാര്യമല്ല. കള്ളന്മാരെയാണെങ്കിലും അല്ലേ? എന്തായാലും, അടുത്തിടെ മാല പൊട്ടിച്ച ഒരു യുവാവിനെ ആളുകൾ തല്ലി. തല്ലി എന്ന് മാത്രമല്ല, ഡാൻസും കളിപ്പിച്ചാണ് പറഞ്ഞു വിട്ടത്. 

അതേ, സത്യമാണ്. ഭോജ്പുരി പാട്ടിന് ഡാൻസും കളിപ്പിച്ചാണ് ഇവർ മാല പൊട്ടിച്ച യുവാവിനെ പോകാൻ അനുവദിച്ചത്. യുവാവ് ഡാൻസ് കളിക്കുന്നതിന്റെയും ഒപ്പം മറ്റുള്ളവരും ചേരുന്നതിന്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. Ghar Ke Kalesh എന്ന യൂസറാണ് എക്സിൽ (ട്വിറ്ററിൽ) വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ, യുവാവ് ഡാൻസ് കളിക്കുന്നതാണ് ആദ്യം കാണുന്നത്. പക്ഷേ, ഡാൻസ് കളിക്കുന്നതിലുള്ള രസവും സന്തോഷവുമൊന്നും യുവാവിന് അനുഭവപ്പെടുന്നില്ല എന്നും വീഡിയോയിൽ നിന്നും മനസിലാകും. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ യുവാവിന്റെ ചുറ്റിലും കൂടി നിൽക്കുന്ന ആളുകളും യുവാവിന്റെ ഒപ്പം ഡാൻസ് കളിക്കുന്നതാണ് കാണുന്നത്. 

എന്തായാലും, വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതിൽ കുറച്ചുപേർ എത്രയൊക്കെ പറഞ്ഞാലും ഒരാളെ ആൾക്കൂട്ടം ചേർന്ന് അക്രമിക്കുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മോഷണം നടത്തിയതിന് ഒരാളെ പിടിച്ചു കഴിഞ്ഞാൽ പൊലീസിൽ ഏല്പിക്കുന്നതാണ് അതിന്റെ ശരി എന്നും ഇവർ അഭിപ്രായപ്പെട്ടു. അതേസമയം ഈ ഡാൻസ് യുവാവ് ഒരിക്കലും മറക്കില്ല എന്ന് കമന്റ് നൽകിയവരും ഉണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios