വീഡിയോയിൽ ഒരു യുവാവ് കയറുപയോ​ഗിച്ച് വായ മുറുക്കി കെട്ടിയ നിലയിൽ ഒരു മുതലയെയും തോളിൽ വച്ചുകൊണ്ട് പോവുന്നത് കാണാം. ​

നിങ്ങൾക്ക് മുതലയെ പേടിയാണോ? മിക്കവർക്കും കാണും അല്ലേ പേടി. കാരണം, മുതല വളരെ അപകടകാരിയായ ജീവിയാണ്. എന്നാൽ ഇപ്പോൾ യുപിയിൽ നിന്നും പുറത്ത് വരുന്ന ഒരു വീഡിയോ ആളുകൾ വളരെ അത്ഭുതത്തോടെ കാണുകയാണ്. ഒരു ഭീമൻ മുതലയെ ചുമലിലേറ്റി നടക്കുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

ഉത്തർപ്രദേശിലെ ലളിത്പൂരിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അതിൽ, അഴുക്കുചാലിൽ നിന്നും രക്ഷിച്ച ഒരു ഭീമൻ മുതലയെയാണ് യുവാവ് ചുമലിലേറ്റിയിരിക്കുന്നത്. അതിനെ നദിയിലേക്ക് ഇറക്കിവിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്തൊരു ധൈര്യം എന്ന് പറഞ്ഞു കൊണ്ടാണ് ആളുകൾ യുവാവിനെ പ്രശംസിച്ചത്. 'റിയൽ ലൈഫ് ബാഹുബലി' എന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് നൽകിയത്. 

വീഡിയോയിൽ ഒരു യുവാവ് കയറുപയോ​ഗിച്ച് വായ മുറുക്കി കെട്ടിയ നിലയിൽ ഒരു മുതലയെയും തോളിൽ വച്ചുകൊണ്ട് പോവുന്നത് കാണാം. ​ഗ്രാമത്തിലെ മറ്റ് ചിലർ യുവാവിനെ പിന്തുടരുന്നും ഉണ്ട്. ഈ യുവാവ് ചെയ്ത കാര്യം ചെയ്യണമെങ്കിൽ നല്ല ധൈര്യം വേണമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. 

Scroll to load tweet…

ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞത്, "ഇതാണ് ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ നിന്നുള്ള യഥാർത്ഥ ബാഹുബലി. ഈ യുവാവ് ബെയർ ഗ്രിൽസ് (ടെലിവിഷൻ അവതാരകനും സാഹസികനുമാണ്‌ ബെയർ ഗ്രിൽസ്) തന്റെ ഗ്രാമത്തിലെ ഒരു അഴുക്കുചാലിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അപകടകാരിയായ ഈ മുതലയെ പിടികൂടി. തുടർന്ന് സുരക്ഷിതമായി നദിയിൽ ഇറക്കി വിടാൻ പോവുകയാണ്. അസാമാന്യ ധൈര്യം തന്നെ" എന്നാണ്. സമാനമായ അഭിപ്രായക്കാർ ഏറെയുണ്ട്. 

വായിക്കാം: ബിയര്‍ നിര്‍മ്മിക്കുന്നതിലേക്ക് മൂത്രമൊഴിച്ച് തൊഴിലാളി, സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വീഡിയോ, പിന്നാലെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

YouTube video player