നമുക്ക് അറിയാം, അങ്ങേയറ്റം അപകടകാരിയായ ജീവിയാണ് പാമ്പ്. റെസ്ക്യൂ ചെയ്യുമ്പോൾ പോലും അതിന്റേതായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

പാമ്പിനെ പേടിയില്ലാത്ത ആളുകൾ ഈ ലോകത്ത് ഇഷ്ടം പോലെ ഉണ്ട് എന്ന് നമ്മൾ തിരിച്ചറിഞ്ഞത് ഒരുപക്ഷേ സോഷ്യൽ മീഡിയ ഇത്രയും സജീവമായി മാറിയതിന് ശേഷമാണ്. അത്രയേറെ വീഡിയോകളാണ് ഓരോ ദിവസവും എന്നോണം നമ്മുടെ മുന്നിലേക്ക് വരുന്നത്. 'ശ്ശെടാ, എന്നാലും താനിത്ര വിലയില്ലാത്ത ഒന്നാണോ' എന്ന് പാമ്പിന് തന്നെ സംശയം തോന്നുന്ന തരത്തിലാണ് ആളുകളുടെ പെരുമാറ്റം. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഒരാൾ പാമ്പിന്റെ വാലിൽ പിടിച്ച് ഒട്ടും പേടിയില്ലാതെ ഡാൻസ് ചെയ്യുന്നതാണ് വീഡിയോ. @akshay_the_snake_lover_ എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഒരു യുവാവ് ഒരു ഒരു മൂർഖന്റെ വാലിൽ പിടിച്ച് അതിനെ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നതാണ്. അത് കാണുമ്പോൾ തന്നെ സാധാരണക്കാരായ ഒരാൾക്ക് ഉറപ്പായും പേടി തോന്നും. 

എന്നാൽ, അവിടം കൊണ്ടും അയാൾ നിർത്തുന്നില്ല. പിന്നീട് പാമ്പിന്റെ വാലിൽ നിന്നുള്ള പിടി വിട്ട ശേഷം കാണുന്നത് യുവാവിന്റെ മറ്റൊരു പെർഫോമൻസാണ്. അയാൾ പാമ്പിന്റെ മുന്നിൽ നിന്നും ഡാൻസ് കളിക്കുകയാണ്. അതും ഒരുതരി പോലും കൂസാതെ, ഭയക്കാതെ. പാമ്പ് പോലും അന്തംവിട്ടിരിക്കുകയാണോ എന്ന് ഇയാളുടെ പ്രകടനം കാണുമ്പോൾ നമുക്ക് തോന്നിപ്പോകും. പാമ്പ് പത്തി വിടർത്തി അയാൾക്കെതിരെ നീങ്ങുന്നുണ്ട് എങ്കിലും അയാൾ അതൊന്നും കൂസാക്കുന്നത് പോലും ഇല്ല. 

View post on Instagram

നമുക്ക് അറിയാം, അങ്ങേയറ്റം അപകടകാരിയായ ജീവിയാണ് പാമ്പ്. റെസ്ക്യൂ ചെയ്യുമ്പോൾ പോലും അതിന്റേതായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. എന്നാൽ, ഇന്ന് പലപ്പോഴും ഇത്തരം വീഡിയോകളും മറ്റും നമുക്ക് മുന്നിലേക്ക് വരുമ്പോൾ ആളുകൾ അത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല എന്നാണ് തെളിയുന്നത്. 

ഏതായാലും, ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

വായിക്കാം: ഗവേഷകരെ പോലും ഞെട്ടിച്ച ഭൂമിക്കടിയിലെ പുരാതന ന​ഗരം, ഉള്ളിലെ സൗകര്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നത്..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

YouTube video player