യുവാവ് കടലില്‍ തന്‍റെ കൈ കൊണ്ട് ഇളക്കി ശബ്ദമുണ്ടാക്കിയതിന് പിന്നാലെ കടല്‍ നിന്നും ഒരു കൂറ്റന്‍ തമിംഗലം ഉയര്‍ന്നുവന്നു. യുവാവ് തിമിംഗലത്തെ തന്‍റെ കൈകള്‍ ഉപയോഗിച്ച് തൊട്ടു. 


ഭൂമിയില്‍ ഏറ്റവും കരുത്തും ശക്തിയും ഉള്ള മൃഗം മനുഷ്യനല്ല. എന്നാല്‍ മറ്റേതൊരു മൃഗത്തെയും ബുദ്ധി ഉപയോഗിച്ച് കീഴ്പ്പെടുത്താന്‍ മനുഷ്യന് കഴിയും. മറ്റ് മൃഗങ്ങളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നതും ഈ കഴിവാണ്. അതിനാല്‍ തന്നെ ഭൂമിയില്‍ മറ്റ് മൃഗങ്ങളുടെ മേല്‍ അതീശത്വം സ്ഥാപിക്കാനും മനുഷ്യന് കഴിയുന്നു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ മെരുക്കി വളര്‍ത്താനും കടലിലെ ഡോള്‍ഫിന്‍ അടക്കമുള്ള ജീവികളെ പ്രത്യേക കൂടുകളിലാക്കി പരിശീലിപ്പിക്കാനും മനുഷ്യന് സാധിക്കുന്നു. മനുഷ്യന്‍റെ ഇത്തരം 'അസാമാന്യ' പ്രവര്‍ത്തികള്‍ എന്നും ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം സമാനമായൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടി. 

freekvonk എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കെപ്പെട്ട ഒരു തിമിംഗലത്തെ ചുംബിക്കാനുള്ള ഒരു യുവാവിന്‍റെ ശ്രമമായിരുന്നു അത്. വീഡിയോ പങ്കുവച്ച് കൊണ്ട് "നിങ്ങൾ വെള്ളത്തിൽ എവിടെ, എപ്പോൾ കൈകൾ വയ്ക്കുന്നുവെന്ന് കാണുക... എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല... (ഇത് ചെയ്യാമോ? എന്തുകൊണ്ട്/എന്തുകൊണ്ട് പാടില്ല?) ' ഫ്രീവോങ്കിന്‍റെ സംശയം കാഴ്ചക്കാര്‍ക്കും ഉണ്ടായിരുന്നു. യുവാവ് കടലില്‍ തന്‍റെ കൈ കൊണ്ട് ഇളക്കി ശബ്ദമുണ്ടാക്കിയതിന് പിന്നാലെ കടല്‍ നിന്നും ഒരു കൂറ്റന്‍ തമിംഗലം ഉയര്‍ന്നുവന്നു.

കണ്ടെത്തിയത് നിധി; പക്ഷേ, കാഴ്ചക്കാരന്‍റെ അസ്ഥി മരവിപ്പിക്കുന്ന വീഡിയോ, വൈറല്‍ !

View post on Instagram

യുവാക്കളെ കിട്ടാനില്ല; 1295 വര്‍ഷം പഴക്കമുള്ള 'നഗ്ന പുരുഷന്മാ'രുടെ ഉത്സവത്തിന് തിരശീല വീഴുന്നു

യുവാവ് തിമിംഗലത്തെ തന്‍റെ കൈകള്‍ ഉപയോഗിച്ച് തൊട്ടു. പിന്നാലെ അത് വീണ്ടും കടലിലേക്ക് മറയുകയും അടുത്ത നിമിഷം വീണ്ടും ഉയര്‍ന്നുവരികയും ചെയ്തു. ഈ സമയം യുവാവ് തിമിംഗലത്തിന്‍റെ മുഖത്ത് ചുംബിച്ചു. എന്നാല്‍ അത് ഇഷ്ടപ്പെടാത്ത പോലെ തിമിംഗലം പെട്ടെന്ന് തന്നെ കടലില്‍ മറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ കാഴ്ചക്കാരില്‍ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. ചിലര്‍ യുവാവിന്‍റെ ധൈര്യത്തെ പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി. നിരവധി പേര്‍ തിമിംഗലത്തെ മനുഷ്യര്‍ സ്പര്‍ശിക്കുന്നത് നിയമവിരുദ്ധമാണെന്ന് എഴുതി. പലരും അവയെ സ്പര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവ സംരക്ഷണം ആവശ്യപ്പെടുന്ന ജീവികളാണ്. നമ്മുക്ക് അവയെ നിരീക്ഷിക്കാം. എന്നാല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം'. ചില കാഴ്ചക്കാര്‍ എഴുതി. 

'തിമിംഗല അസ്ഥി'കള്‍ക്ക് 2024 ലെ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയർ അവര്‍ഡ് !