Asianet News MalayalamAsianet News Malayalam

പാമ്പിനൊരുമ്മ; പാമ്പിനെ ഉമ്മ വയ്‍ക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്

നിരവധിപ്പേരാണ് ഇയാളുടെ വിഡ്ഢിത്തം നിറഞ്ഞ പെരുമാറ്റത്തെ വിമർശിച്ച് കൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.

man trying to kiss snake rlp
Author
First Published Sep 16, 2023, 9:50 PM IST

പാമ്പ് വളരെ അപകടകാരിയായ ജീവിയാണ്. അത് എത്രയൊക്കെ പറഞ്ഞാലും മനസിലാകാത്ത ആളുകൾ നമുക്കിടയിലുണ്ട്. അവർ പാമ്പിനെ പിടിക്കുകയും വളരെ ലളിതമായി കൈകാര്യം ചെയ്യുകയും ഒക്കെ ചെയ്തുകൊണ്ട് അപകടം വരുത്തി വയ്ക്കാറുണ്ട്. 

അതുപോലെ ഒരാൾ ഇപ്പോൾ പാമ്പിനെ ഉമ്മ വയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റ​ഗ്രാമിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആദ്യം തന്നെ ഇയാൾ ബലം പ്രയോ​ഗിച്ച് പാമ്പിനെ തന്റെ അടുത്തേക്ക് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അതേ സമയം പാമ്പ് ശക്തി സംഭരിച്ച് പിന്നിലോട്ട് ആയുന്നുണ്ട്. എന്നാൽ, ഇയാൾ പാമ്പിനെ വിടുന്നില്ല. 

ഒടുവിൽ, പാമ്പ് അയാളെ ആഞ്ഞു കൊത്തുന്നതാണ് കാണുന്നത്. എന്നിട്ടും അയാൾ പാമ്പിനെ വിടുന്നില്ല. അയാൾ പാമ്പിന്റെ വാലിൽ പിടിച്ച് വലിക്കുന്നതും പാമ്പിനെ ഇഴഞ്ഞ് പോകാൻ സമ്മതിക്കാതിരിക്കുന്നതും എല്ലാം വീഡിയോയിൽ വ്യക്തമായി തന്നെ കാണാം. ആ സമയത്ത് അവിടെ വേറെയും ആളുകളുണ്ട് എന്നത് അവിടെ നിന്നുമുള്ള ശബ്ദങ്ങളിൽ നിന്നും മനസിലാക്കാവുന്നതാണ്.

നിരവധിപ്പേരാണ് ഇയാളുടെ വിഡ്ഢിത്തം നിറഞ്ഞ പെരുമാറ്റത്തെ വിമർശിച്ച് കൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ പറഞ്ഞത്, അയാൾ മദ്യപിച്ചിട്ടാണ് ഉള്ളത്, അയാൾക്ക് തരിമ്പും ബോധമില്ല, അതാണ് അയാൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ്. അതേ സമയം എന്തിനാണ് ആളുകൾ ഇമ്മാതിരി ബുദ്ധിയില്ലായ്മ കാണിക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. വേറൊരാൾ പറയുന്നത് ആ വീഡിയോയിൽ ഉള്ളത് വിഷമുള്ള മൂർഖനാണ് എന്നാണ്. 

മറ്റ് ചിലർ ഇത് പഴയ വീഡിയോ ആണോ എന്നും സംശയം പ്രകടിപ്പിച്ചു. ഏതായാലും വളരെ  പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. 

Follow Us:
Download App:
  • android
  • ios