അതേസമയം, മറ്റൊരാൾ സൂചിപ്പിച്ചത് വീഡിയോയിൽ കാണുന്ന സിംഹത്തിന്റെ ആരോ​ഗ്യത്തെ കുറിച്ചാണ്. അതിനെ നന്നായി കുളിപ്പിക്കുകയോ പരിചരിക്കുകയോ ചെയ്യുന്നില്ല എന്നാണ് അയാൾ കമന്റ് നൽകിയിരിക്കുന്നത്.

കാട്ടിലെ രാജാവ് എന്നൊക്കെ അറിയപ്പെടുന്ന മൃ​ഗമാണ് സിംഹം. ഇനിയിപ്പോൾ രാജാവാണെങ്കിലും അല്ലെങ്കിലും അപകടകാരിയായ ഒരു വന്യമൃ​ഗമാണ് സിംഹം എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, സോഷ്യൽ മീഡിയ സജീവമായതോടെ സിംഹങ്ങൾ മനുഷ്യരുമായി ഇടപഴകുന്നതിന്റെ അനേകം വീഡിയോകൾ വൈറലായി മാറിയിട്ടുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. 

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് ഡിജിറ്റൽ ക്രിയേറ്ററായ മിയാൻ സാഖിബ് എന്നയാളാണ്. വീഡിയോയിൽ കാണുന്നത് ഒരു സിംഹത്തിനൊപ്പം നടന്നുവരുന്ന ഒരാളെയാണ്. യാതൊരു ഭയവും കൂടാതെയാണ് അയാളുടെ പെരുമാറ്റം എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. നേരത്തെയും വന്യമൃ​ഗങ്ങളുടെ കൂടെ പേടിയില്ലാതെ ഇടപഴകുന്ന അനേകം വീഡിയോകൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്നത് ഒരു സിംഹത്തിന്റെ അരികിലൂടെ സാ​ഖിബ് നടന്നു പോകുന്നതാണ്. 

യാതൊരു ഭയമോ ആശങ്കയോ കൂടാതെ പുഞ്ചിരിച്ചുകൊണ്ടാണ് ഇയാൾ സിംഹത്തിനൊപ്പം നടക്കുന്നത് എന്നതും എടുത്തു പറയേണ്ടുന്ന കാര്യമാണ്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'അത് കാട്ടിലെ രാജാവാണ്. അത് ഇവിടെ അല്ല ഉണ്ടാവേണ്ടത്' എന്നാണ്. 'ഇത് ഒരിക്കലും അം​ഗീകരിക്കാനാവാത്ത കാര്യമാണ്. വന്യമൃ​ഗങ്ങളുടെ സ്വഭാവം പ്രവചിക്കാൻ കഴിയില്ല. എപ്പോഴാണ് അവ ആക്രമിക്കുന്നത് എന്ന് പറയാനാവില്ല' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 

View post on Instagram

അതേസമയം, മറ്റൊരാൾ സൂചിപ്പിച്ചത് വീഡിയോയിൽ കാണുന്ന സിംഹത്തിന്റെ ആരോ​ഗ്യത്തെ കുറിച്ചാണ്. അതിനെ നന്നായി കുളിപ്പിക്കുകയോ പരിചരിക്കുകയോ ചെയ്യുന്നില്ല എന്നാണ് അയാൾ കമന്റ് നൽകിയിരിക്കുന്നത്. തീരെ വൃത്തിയില്ലാത്ത, ആരോ​ഗ്യം കുറഞ്ഞ സിംഹത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് എന്നതും സത്യമാണ്. ഇതുപോലെ, വന്യമൃ​ഗങ്ങളുമായി വീഡിയോ ചെയ്യുന്ന അനേകം കണ്ടന്റ് ക്രിയേറ്റർമാരുണ്ട്. പലർക്കും ഇതുപോലെ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. 

വായിക്കാം: ഓരോ പുരുഷന്റെയും ആദ്യ പ്രണയം; ബൈക്കിന്റെ പിറന്നാളാഘോഷിച്ച് യുവാവ്, വീഡിയോ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം