'നിങ്ങളുടെ മാനേജർ ആത്മാർത്ഥമായി ദയയും വിനയവും ഉള്ള ആളാണെങ്കിൽ, 'അയ്യോ ജോലിക്ക് പോകേണ്ടി വരുന്നുവല്ലോ' എന്നോർത്തായിരിക്കില്ല നിങ്ങൾ രാവിലെ എണീക്കുന്നത്. പകരം അവിടെയെത്താനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും നിങ്ങൾക്ക് തോന്നും. കാരണം, നിങ്ങൾ അവരെ അത്രയധികം ബഹുമാനിക്കുന്നുണ്ട്' സാനിയ പറയുന്നു.

നല്ലൊരു മാനേജരുണ്ടായാൽ തന്നെ ഓഫീസ് അന്തരീക്ഷം നമുക്ക് കുറേക്കൂടി സമാധാനപരമായി തോന്നും. ആരും ആ​ഗ്രഹിക്കുന്ന ഒന്നാണ് കാര്യങ്ങൾ പറഞ്ഞാൽ മനസിലാകുന്ന ഒരു മാനേജരുണ്ടാവണേ എന്ന കാര്യം. ജീവനക്കാരുടെ ആകെ ജീവിത നിലവാരത്തെയും അത് സ്വാധീനിക്കും. അതേക്കുറിച്ച് പറയുന്ന ഒരു ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. സാനിയ കാസർ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി പേരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ജീവനക്കാരെ മനസിലാക്കി അവരോട് ദയയോടും വിനയത്തോടും പെരുമാറുന്ന ഒരു മാനേജർ ഒപ്പമുണ്ടാകുന്നത് എത്രത്തോളം ഭാഗ്യമാണെന്നാണ് സാനിയ വീഡിയോയിൽ പറയുന്നത്. 'നല്ലൊരു മാനേജർ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നമുക്കൊന്ന് ചർച്ച ചെയ്തുകൂടേ? നിങ്ങളുടെ മാനേജർ ആത്മാർത്ഥമായി ദയയും വിനയവും ഉള്ള ആളാണെങ്കിൽ, 'അയ്യോ ജോലിക്ക് പോകേണ്ടി വരുന്നുവല്ലോ' എന്നോർത്തായിരിക്കില്ല നിങ്ങൾ രാവിലെ എണീക്കുന്നത്. പകരം അവിടെയെത്താനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും നിങ്ങൾക്ക് തോന്നും. കാരണം, നിങ്ങൾ അവരെ അത്രയധികം ബഹുമാനിക്കുന്നുണ്ട്' സാനിയ പറയുന്നു.

View post on Instagram

ശമ്പളവും ഡെഡ്‌ലൈനുകളും മാത്രമല്ല, ജീവനക്കാരും മാനേജരും തമ്മിലുള്ള ബന്ധമാണ് നമ്മുടെ തൊഴിലിടത്തെ മികച്ചതാക്കി മാറ്റുന്നത് എന്നും ഈ വീഡിയോയിൽ നിന്നും മനസിലാക്കാം. സാനിയയുടെ വാക്കുകളെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'നല്ലൊരു മാനേജർക്ക് നമ്മുടെ തൊഴിൽ ജീവിതത്തെ പൂർണ്ണമായും മാറ്റാൻ കഴിയും' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ആളുകൾ ജോലി ഉപേക്ഷിക്കുന്നത് ജോലിയോടുള്ള മടുപ്പുകൊണ്ടല്ല, മോശമായ മാനേജർമാർ കാരണം കൂടിയാണ്' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. 'നല്ല നേതൃത്വം വലിയ വ്യത്യാസമുണ്ടാക്കും' എന്നും ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്.