പിസ്സ മാവ് കുഴയ്ക്കുന്നതിനിടയിൽ ഒരു ജീവനക്കാരൻ തന്‍റെ മൂക്കിൽ വിരൽ ഇട്ടതിന് ശേഷം അത് മാവിൽ തൂക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. 

പിസ്സ ഡെലിവറി ഭീമനായ ഡോമിനോസിന് കഴി‍ഞ്ഞ ദിവസം ഒരു ജീവനക്കാരൻ കൊടുത്ത പണി ചെറുതൊന്നുമല്ല. ജീവനക്കാരന്‍റെ പ്രവര്‍ത്തിയെ തുടര്‍ന്നുണ്ടായ വലിയ പ്രതിഷേധങ്ങൾക്കും ഭക്ഷ്യസുരക്ഷ ആശങ്കകൾക്കും ഒടുവിൽ തങ്ങളുടെ ഉപോഭക്താക്കളോട് ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് ഡൊമിനോസ്. ഡെമിനോസിന്‍റെ ജപ്പാനിലെ ഒരു സെന്‍ററിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലെ ദൃശ്യങ്ങൾ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. 

പിസ്സ മാവ് കുഴയ്ക്കുന്നതിനിടയിൽ ഒരു ജീവനക്കാരൻ തന്‍റെ മൂക്കിൽ വിരൽ ഇട്ടതിന് ശേഷം അത് മാവിൽ തൂക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പിസ്സ ഭീമൻ വെട്ടിലായത്. ഹ്യോഗോ പ്രിഫെക്ചറിലെ അമാഗസാക്കി സ്റ്റോറിലാണ് സംഭവം നടന്നതെന്നാണ് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 

മാപ്പാക്കണം ! 30 യുവതികളെ പറ്റിച്ച് 25 കാരൻ തട്ടിയെടുത്തത് 58 ലക്ഷം രൂപ, ഒടുവിൽ കുറ്റ സമ്മതം

Scroll to load tweet…

പാറമുത്തൻ മുളവാലൻ ! പൊന്മുടിയില്‍ നിന്നും പുതിയ തുമ്പി ഇനത്തെ കണ്ടെത്തി മലയാളി ഗവേഷകര്‍

വീഡിയോയിലെ ജീവനക്കാരൻ താൻ അത്തരത്തിലൊരു പ്രവർത്തി ചെയ്തതായി സമ്മതിച്ചെന്ന് ദ ജപ്പാൻ ന്യൂസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ താൻ തമാശയ്ക്ക് ചെയ്തതാണന്നും തന്‍റെ പ്രവർത്തനങ്ങളിൽ ഖേദിക്കുന്നുവെന്നും ഇയാൾ ദ ജപ്പാൻ ന്യൂസിനോട് പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ഈ ജീവനക്കാരനെ ഡൊമിനോസ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എന്നാൽ, പ്രശ്നങ്ങൾ അവിടെ അവസാനിക്കുന്നില്ല. വലിയ പ്രതിഷേധങ്ങളും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് വീഡിയോ ഉയർത്തുന്നത്. മലിനമായ മാവ് ഒരു പിസ്സയിലും ഉപയോഗിച്ചിട്ടില്ലെന്നും ബാക്കിയുള്ള എല്ലാ മാവും നശിപ്പിച്ച് കളഞ്ഞതായും കമ്പനി പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയതായും ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 

പ്രണയത്തിന്‍റെ രാജകുമാരൻ; വാലന്‍റൈൻസ് ഡേ, ദില്ലി സ്വദേശി സൊമാറ്റോയിൽ കേക്ക് ഓർഡർ ചെയ്തത് 16 സ്ഥലങ്ങളിലേക്ക് !

സംഭവത്തിൽ ഡൊമിനോസ് പിസ്സ ജപ്പാൻ, തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ക്ഷമാപണം നടത്തി. ക്ഷമാപണത്തിൽ, ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡോമിനോസ് ഉറപ്പ് നൽകി. ഉപഭോക്താക്കൾക്കുണ്ടായ അസ്വാസ്ഥ്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട സ്റ്റോർ താൽക്കാലികമായി അടച്ചു. ജീവനക്കാർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഓണ്‍ലൈന്‍ പരിശോധയ്ക്കിടെ വനിതാ ഡോക്ടർക്കുനേരെ യുവാവിന്‍റെ അശ്ലീലപ്രകടനം; പ്രതിയെ പിടികൂടാന്‍ വൈകുന്നതായി പരാതി