ഏതായാലും മെട്രോയില്‍ ഇത്രയധികം ആളുകള്‍ക്കിടയില്‍ ഒറ്റയ്ക്കകപ്പെട്ടതിന്‍റെ വലിയ പരിഭ്രാന്തിയൊന്നും കുരങ്ങനില്ല. 

സാമൂഹിക മാധ്യമങ്ങളില്‍ കൌതുകകരമായ പലതരം വീഡിയോകള്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ, വൈറലായി മെട്രോയില്‍ സഞ്ചരിക്കുന്ന ഒരു കുരങ്ങന്‍റെ വീഡിയോയും. ഡെല്‍ഹി മെട്രോയിലെ ഒരു കോച്ചില്‍ സഞ്ചരിക്കുന്ന കുരങ്ങന്‍റെ വീഡിയോ ആണ് ട്വിറ്ററടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മെട്രോയിലൂടെ നടന്ന ശേഷം ഒരു യാത്രക്കാരന്‍റെ അടുത്തായി കുരങ്ങന്‍ ഇരിക്കുന്നതും ദൃശ്യത്തില്‍ കാണാം. 

Scroll to load tweet…

ദൃശ്യത്തില്‍ യമുനാ ബാങ്ക് സ്റ്റേഷന്‍ എന്ന് ഒരാള്‍ പറയുന്നതും കേള്‍ക്കാം. ദില്ലി മെട്രോ റെയിൽ കോർപ്പറേഷന് (ഡിഎംആർസി) സംഭവം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. എങ്കിലും, ട്വിറ്ററിൽ പങ്കിട്ട വീഡിയോയ്ക്ക് മറുപടിയായി ദില്ലി മെട്രോ അധികൃതർ കോച്ചിന്റെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. 'ഹായ്, നന്ദി. കൂടുതൽ സഹായത്തിനായി കോച്ച് നമ്പറും നിലവിലെ സ്റ്റേഷനും ദയവായി പരാമർശിക്കുക' മൈക്രോ ബ്ലോഗിംഗ് സൈറ്റിലെ ഒരു ഉപയോക്താവ് നടത്തിയ ട്വീറ്റിന് മറുപടിയായി അധികൃതര്‍ പറഞ്ഞു.

ഏതായാലും മെട്രോയില്‍ ഇത്രയധികം ആളുകള്‍ക്കിടയില്‍ ഒറ്റയ്ക്കകപ്പെട്ടതിന്‍റെ വലിയ പരിഭ്രാന്തിയൊന്നും കുരങ്ങനില്ല. ആദ്യം നിലത്തുടെയും മറ്റും നടക്കുന്നുണ്ട് എങ്കിലും അവസാനം, ഒഴിഞ്ഞ ഒരിടത്ത് മറ്റൊരു യാത്രക്കാരന്‍റെ അരികിലായി ഇരിക്കുകയാണ് കുരങ്ങന്‍. 

Scroll to load tweet…