Asianet News MalayalamAsianet News Malayalam

സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിന്റെ കസേരയിൽ കുരങ്ങൻ! വീഡിയോ

കുരങ്ങന്മാരുടെ ഒരുപാട് വീഡിയോ ഇതുപോലെ വൈറലായിട്ടുണ്ട്. ജൂണ്‍ മാസത്തിലാണ് ഡെല്‍ഹി മെട്രോയില്‍ സഞ്ചരിക്കുന്ന ഒരു കുരങ്ങന്‍റെ വീഡിയോ വൈറലായത്. 

monkey in principals chair video
Author
Gwalior, First Published Jul 30, 2021, 12:21 PM IST

മധ്യപ്രദേശിലെ ഗ്വാളിയോറില്‍  നിന്നുള്ളതാണ് വീഡിയോ. ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പലിന്‍റെ ഓഫീസിലാണ് സംഭവം. അവിടെ പ്രിന്‍സിപ്പലിന്‍റെ കസേരയില്‍ കയറിയിരിക്കുകയാണ് കുരങ്ങന്‍. എത്ര നോക്കിയിട്ടും കുരങ്ങച്ചാര്‍ അവിടെനിന്നും എഴുന്നേറ്റ് പോവാനും തയ്യാറായില്ല. ഒന്നര മിനിറ്റിനകത്ത് വരുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. 

കുരങ്ങന്മാരുടെ ഒരുപാട് വീഡിയോ ഇതുപോലെ വൈറലായിട്ടുണ്ട്. ജൂണ്‍ മാസത്തിലാണ് ഡെല്‍ഹി മെട്രോയില്‍ സഞ്ചരിക്കുന്ന ഒരു കുരങ്ങന്‍റെ വീഡിയോ വൈറലായത്. ഏതായാലും പ്രിന്‍സിപ്പലിന്‍റെ കസേരയിലിരുന്ന കുരങ്ങനും വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായി എത്തിയത്. 

വീഡിയോ കാണാം: 
 

Follow Us:
Download App:
  • android
  • ios