Asianet News MalayalamAsianet News Malayalam

ജില്ലാ മജിസ്ട്രേറ്റിന്റെ കണ്ണടയും തട്ടിപ്പറിച്ച് കടന്ന് കുരങ്ങൻ, കുഴങ്ങി പൊലീസും അധികൃതരും നാട്ടുകാരും

അവിടെ കൂടി നിന്ന സകലരും ഈ രം​ഗം കാണുന്നുണ്ടായിരുന്നു. പൊലീസും പ്രാദേശിക അധികാരികളും എല്ലാം ഉടനെ തന്നെ കണ്ണട തിരിച്ചെടുക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അവർ കണ്ണട കുരങ്ങനിൽ നിന്നും തിരികെ വാങ്ങുന്നതിനായി അതിന്റെ പിന്നാലെ തന്നെ പാഞ്ഞു.

monkey  ran away with Mathura DMs glasses
Author
Mathura, First Published Aug 22, 2022, 12:07 PM IST

കുരങ്ങന്മാർ രസികന്മാരാണ് എന്ന് നമുക്കെല്ലാം അറിയാം. അവയുടെ അതിരു കടന്ന വികൃതിയുടെ പല കഥകളും വീഡിയോകളും നാം കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതാ മഥുരയിലെ വൃന്ദാവനിൽ മജിസ്ട്രേറ്റിന്റെ കണ്ണട തട്ടിപ്പറിച്ച് കുരങ്ങൻ ഓടിപ്പോയി. 

ഞായറാഴ്ച ജില്ലാ മജിസ്സ്ട്രേറ്റ് നവനീത് സിംഗ് ചാഹൽ മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ ജന്മാഷ്ടമിയിലുണ്ടായ തിക്കിനെയും തിരക്കിനെയും കുറിച്ച് അന്വേഷിക്കാൻ എത്തിയതിനിടെ ആയിരുന്നു സംഭവം. പൊടുന്നനെയാണ് എവിടെ നിന്നാണ് എന്നറിയാതെ ഒരു കുരങ്ങൻ അവിടെ പ്രത്യക്ഷപ്പെട്ടത്. ശേഷം മജിസ്ട്രേറ്റിന്റെ കണ്ണടയും തട്ടിപ്പറിച്ച് അത് ഓടിപ്പോവുകയും ചെയ്തു. 

അവിടെ കൂടി നിന്ന സകലരും ഈ രം​ഗം കാണുന്നുണ്ടായിരുന്നു. പൊലീസും പ്രാദേശിക അധികാരികളും എല്ലാം ഉടനെ തന്നെ കണ്ണട തിരിച്ചെടുക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അവർ കണ്ണട കുരങ്ങനിൽ നിന്നും തിരികെ വാങ്ങുന്നതിനായി അതിന്റെ പിന്നാലെ തന്നെ പാഞ്ഞു. 

അതിനിടെ, ഓടിപ്പോയ കുരങ്ങൻ കോണിപ്പടിയുടെ മുകളിൽ ഇരുന്നു. താഴെ വൻ ജനക്കൂട്ടം തന്നെ കൂടിയിരിക്കുന്നുണ്ടായിരുന്നു. കുരങ്ങനെ അനുനയിപ്പിക്കാനും കണ്ണട തിരികെ വാങ്ങാനും തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം അവർ ചെയ്തു. എങ്കിലും കണ്ണട തിരികെ നൽകാൻ കുരങ്ങൻ തയ്യാറായില്ല. 

ഒരുപാട് നേരം സം​ഗതി ഇതുപോലെ തന്നെ തുടർന്നു. ഒടുവിൽ നാട്ടുകാരുടെ ഒരുപാട് അപേക്ഷകൾക്ക് ശേഷം ഒരു വിധത്തിൽ കുരങ്ങൻ കണ്ണട തിരികെ നൽകി. ഈ അവസരം എന്തായാലും വൃന്ദാവനിലെ കുരങ്ങന്മാർ പ്രദേശവാസികൾക്ക് എന്തും മാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് അധികൃതരെ ബോധ്യപ്പെടുത്താൻ നാട്ടുകാർ ഉപയോ​ഗിച്ചു. ഓരോ സമയവും കുരങ്ങന്മാർ ഓരോ വസ്തുക്കൾ മോഷ്ടിക്കും. അത് തിരികെ കിട്ടണമെങ്കിൽ പല കുരങ്ങന്മാർക്കും പകരമായി ഫ്രൂട്ടി അടക്കം എന്തെങ്കിലും ഭക്ഷണം കിട്ടണം. 

ഏതായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. 

Follow Us:
Download App:
  • android
  • ios