ഫോൺ തിരികെ കിട്ടാൻ വേണ്ടി കുരങ്ങന് ഒരു മാം​ഗോ ജ്യൂസിന്റെ പാക്കറ്റ് എറിഞ്ഞ് കൊടുക്കുകയാണ്.

കുരങ്ങന്മാർ ഭയങ്കര വികൃതികളാണ്. അതേസമയം ശല്ല്യക്കാരും ആയി മാറാറുണ്ട്. ആളുകളുടെ കയ്യിൽ നിന്നും സാധനങ്ങൾ തട്ടിപ്പറിക്കാൻ ഇതുപോലെ മിടുക്കുള്ള മറ്റൊരു മൃ​ഗമില്ല എന്ന് വേണമെങ്കിൽ പറയാം. എവിടെയെങ്കിലും യാത്ര പോകുമ്പോഴും മറ്റും എപ്പോഴും എല്ലാവരും പറയുന്നൊരു കാര്യമാണ് കുരങ്ങന്മാരെ സൂക്ഷിക്കണം എന്നുള്ളത്. കാരണം കയ്യിലുള്ള ഫോൺ അടക്കം വില പിടിപ്പുള്ള സാധനങ്ങൾ വരേയും അവ കൈക്കലാക്കി കളയും. അങ്ങനെയുള്ള അനേകം വീഡിയോകളും നമ്മൾ കണ്ടുകാണും. 

അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്തായാലും കുരങ്ങൻ തട്ടിപ്പറിച്ചെടുത്തത് അത്ര ചെറിയ സാധനമൊന്നും അല്ല. സാംസങ്ങിന്റെ ഒരു ഫോൺ ആണ് കുരങ്ങൻ തട്ടിപ്പറിച്ചെടുത്തത്. ഫോണുമായി അത് ഒരു കെട്ടിടത്തിന‍്‍റെ മുകളിൽ ഇരിക്കുന്നത് കാണാം. Samsung S25 Ultra ഫോണായിരുന്നു അത്. ഫോണിന് വേണ്ടി മറ്റ് ചിലർ താഴെ നിന്നും കുരങ്ങനെ നോക്കുന്നതും കാണാം. 

എന്നാൽ, വളരെ രസകരമായ സംഭവങ്ങളാണ് പിന്നീട് നടന്നത്. അത് തന്നെയാണ് എല്ലാവരേയും ചിരിപ്പിച്ചതും. ഫോൺ തിരികെ കിട്ടാൻ വേണ്ടി കുരങ്ങന് ഒരു മാം​ഗോ ജ്യൂസിന്റെ പാക്കറ്റ് എറിഞ്ഞ് കൊടുക്കുകയാണ്. അത് കയ്യിൽ കിട്ടിയതും കുരങ്ങൻ ഫോൺ തിരികെ എറിഞ്ഞ് കൊടുത്തു. താഴെ ഉള്ളവർ അത് വാങ്ങുന്നതും വീഡിയോയിൽ കാണാം. 

Karthik Rathoud എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നതും. 

View post on Instagram

ഈ കുരങ്ങൻ സ്മാർട്ട് തന്നെ, അവന് കൃത്യമായി അറിയാം അവന് എന്താണ് വേണ്ടത് എന്ന് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഒന്ന് ഓർത്തുനോക്കിക്കേ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയോട്, ഒരു കുരങ്ങൻ ഫോൺ മോഷ്ടിച്ചു പിന്നീട് ഒരു ജ്യൂസ് ബോക്സിന് വേണ്ടി അത് തിരികെ തന്നു എന്ന് പറയുന്നത് എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. 

'കൊല്ലാനുള്ള പരിപാടിയാണോ?' പബ്‍ജി കളിച്ചുകൊണ്ട് കാറോടിച്ച് ഡ്രൈവർ, ആശങ്കയുയർത്തി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം