Asianet News MalayalamAsianet News Malayalam

കെട്ടിടത്തില്‍ നിന്നും ഒരുപോലെ താഴേക്കിറങ്ങുന്ന കുരങ്ങന്മാര്‍, ചിരി പടര്‍ത്തി വീഡിയോ

വീഡിയോയിൽ, രണ്ട് കുരങ്ങന്മാരും ചേര്‍ന്നാണ് ഒരു നീണ്ട കെട്ടിടത്തില്‍ നിന്നും താഴേക്കിറങ്ങുന്നത്. 

monkeys climbing down viral video
Author
Thiruvananthapuram, First Published Jun 22, 2021, 4:29 PM IST

കുരങ്ങന്മാരുടെ പെരുമാറ്റം കാണുക ചിലപ്പോള്‍ കൌതുകകരമാണ്. അവ ഒരുമിച്ച് ഭക്ഷണം തേടുന്നതും കിടിപിടി കൂടുന്നതുമെല്ലാം നാം കാണാറുണ്ട്. ഇപ്പോഴിതാ വൈറലാവുന്നത് രണ്ട് കുരങ്ങന്മാര്‍ ഒരു കെട്ടിടത്തില്‍ നിന്നും താഴേക്കിറങ്ങുന്ന വീഡിയോ ആണ്. തമാശകളോടെ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്‍റിടുന്നതും അത് ഷെയർ ചെയ്യുന്നതും. 

പത്ത് സെക്കന്‍റ് മാത്രമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത് ഇന്‍ഡസ്ട്രിയലിസ്റ്റായ ഹര്‍ഷി ഗൊനേക് ആണ്. "ജീവിതത്തിൽ നിങ്ങൾ കാണുന്ന ലളിതമായ കാര്യങ്ങളുണ്ട്, അവ നിങ്ങളുടെ ദിവസം പ്രകാശിപ്പിക്കുന്നു..." എന്നാണ് അതോടൊപ്പം എഴുതിയിരിക്കുന്നത്. 

വീഡിയോയിൽ, രണ്ട് കുരങ്ങന്മാരും ചേര്‍ന്നാണ് ഒരു നീണ്ട കെട്ടിടത്തില്‍ നിന്നും താഴേക്കിറങ്ങുന്നത്. രണ്ട് കുരങ്ങുകളുടെയും ഏകോപനമാണ് മിക്കവരെയും ചിരിപ്പിച്ചത്. ആദ്യത്തെ കുരങ്ങൻ യാതൊരു പിന്തുണയുമില്ലാതെ കെട്ടിടത്തിൽ നിന്ന് താഴേയ്‌ക്ക് ഇറങ്ങുന്നത് കാണാം. അപ്പോഴാണ് പാതിവഴിയിലുണ്ടായിരുന്ന രണ്ടാമനും താഴേക്കിറങ്ങുന്നത്. ജൂണ്‍ 19 -ന് ഷെയര്‍ ചെയ്ത വീഡിയോ 100k ലൈക്കും നിരവധി കമന്‍റും ഏറ്റുവാങ്ങി കഴിഞ്ഞു.

വീഡിയോ കാണാം,

Follow Us:
Download App:
  • android
  • ios