ഏതാനും ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നല്‍കി മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് മഹാരാഷ്ട്ര പൊലീസ് കോൺസ്റ്റബിൾ വിനോദ് കലുഖെ ആദ്യം വൈറലാകുന്നത്.

സിജെപി പ്രതിഷേധത്തിനിടയിൽ നിന്നുള്ള അനേകം മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇതുവരെ നാം കണ്ടിട്ടില്ലാത്ത രീതിയിലുള്ളൊരു പ്രതിഷേധമാർ​ഗമാണ് രാജ്യവ്യാപകമായി ജെൻ സി സ്വീകരിച്ചത്. അതുപോലെ, വൈറലായി മാറിയതോടെ ഇന്റർനെറ്റ് തിരഞ്ഞൊരു പൊലീസുകാരനും ഉണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നല്‍കി മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് മഹാരാഷ്ട്ര പൊലീസ് കോൺസ്റ്റബിൾ വിനോദ് കലുഖെ ആദ്യം വൈറലാകുന്നത്. ശ്രേയ ചദ്ദ എന്ന കണ്ടന്റ് ക്രിയേറ്റർ പകർത്തിയ വീഡിയോയിലൂടെയായിരുന്നു അത്. ലാന ഡെൽ റെയുടെ 'എവരിബഡി നോട്ട് ദാറ്റ് ഐ ആം എ ഗുഡ് ഗേൾ, ഓഫീസർ' എന്ന റീലാണ് ശ്രേയ ചിത്രീകരിച്ചത്. ശ്രേയയുടെ വീഡിയോ വൻതോതിൽ പ്രചരിച്ചതോടെ നിരവധി പേരാണ് കോൺസ്റ്റബിളിനെ സ്നേഹത്തോടെ 'പൂക്കി' എന്ന് വിളിച്ച് കമന്റുകളുമായി എത്തിയത്.

View post on Instagram

പിന്നാലെ, നിധി പവാർ എന്ന കണ്ടന്റ് ക്രിയേറ്ററും വിനോദിന്റെ മറ്റൊരു വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. അത് നേരത്തത്തെ വീഡിയോയേക്കാൾ വേ​ഗത്തിൽ വൈറലായി. നിധി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ശ്രേയ ചദ്ദയും കമന്റ് ചെയ്തു. നിധി ചിത്രീകരിച്ച വീഡിയോയിൽ കാണുന്നത് നേരത്തെ വൈറലായ വീഡിയോ വിനോദിനെ കാണിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടാകുന്ന നാണം നിറഞ്ഞ ചിരിയാണ്. ഇതോടെ, ‘പൂക്കി കോപ്പ്’ എന്ന പേരും അദ്ദേഹത്തിന് ലഭിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ വെച്ചാണ് നിധി പവാർ ഈ വീഡിയോ പകർത്തിയത്.

View post on Instagram

ശ്രേയയുടെ വീഡിയോ വൈറലായതോടെ, രാജ്യവ്യാപകമായി നടന്ന കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിനിടെ മറ്റ് നിരവധി ക്രിയേറ്റർമാരും പ്രതിഷേധക്കാരും പൊലീസുകാർക്കൊപ്പം സമാന രീതിയിലുള്ള റീലുകൾ ചിത്രീകരിക്കാൻ തുടങ്ങിയിരുന്നു. സമരങ്ങളിലെ ഗൗരവകരമായ അന്തരീക്ഷത്തിനിടയിലും ഇത്തരം തമാശ നിറഞ്ഞ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതോടെ പ്രതിഷേധങ്ങൾ അവസാനിച്ചെങ്കിലും വിനോദ് കലുഖെയുടെ നാണം നിറഞ്ഞ ചിരി സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായി തുടരുകയാണ്.