പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്, 'അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല, അച്ഛൻ ഈ വസ്ത്രം ധരിക്കാൻ സമ്മതിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞുകൊണ്ട് വാങ്ങിയ സാധനങ്ങൾ തിരികെ കടയിലേക്ക് കൊണ്ടുവരരുത്' എന്നാണ്.

വസ്ത്രം വാങ്ങിക്കൊണ്ടുപോയാൽ ചിലപ്പോൾ ധരിച്ചിട്ട് ശരിയായില്ല എന്ന് തോന്നിയാൽ നമ്മിൽ പലരും അത് കടയിൽ തന്നെ കൊടുത്ത് മാറ്റി വാങ്ങിക്കാറുണ്ട് അല്ലേ? അതിലിപ്പോൾ എന്താ പ്രശ്നം. ബില്ലും കൊണ്ട് പോകുന്നു വസ്ത്രം മാറ്റി വാങ്ങുന്നു. എന്നാൽ, ചില കടയിൽ ഒരിക്കൽ വാങ്ങിയ സാധനങ്ങൾ മാറ്റി വാങ്ങാൻ സാധിക്കില്ല. എന്തായാലും, അതുപോലെയുള്ള ഒരു പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. 

ആഗ്ര നിവാസിയായ ശുഭി ജെയിൻ എന്ന സ്ത്രീക്ക് ക്ലോത്ത്സ് ജംഗ്ഷൻ എന്ന പേരിൽ ഒരു തുണിക്കട ഉണ്ട്. തന്റെ കടയെ കുറിച്ചുള്ള വീഡിയോകൾ നിരന്തരം അവർ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഈ വീഡിയോയും ശുഭി തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ കടയിൽ പതിച്ചിരിക്കുന്ന ഒരു പോസ്റ്ററാണ് ഉള്ളത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ വിചിത്രമായ കാരണങ്ങൾ പറഞ്ഞ് അവ തിരികെ നൽകുന്നവർക്കുള്ള ഒരു കൊട്ടെന്ന മട്ടിലാണ് ഈ പോസ്റ്ററുള്ളത്. 

പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്, 'അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല, അച്ഛൻ ഈ വസ്ത്രം ധരിക്കാൻ സമ്മതിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞുകൊണ്ട് വാങ്ങിയ സാധനങ്ങൾ തിരികെ കടയിലേക്ക് കൊണ്ടുവരരുത്' എന്നാണ്. അങ്ങനെ കൊണ്ടുവരുന്ന സാധനങ്ങൾ തിരികെ എടുക്കുന്നതല്ല എന്നും പോസ്റ്ററിൽ പറയുന്നു. 

View post on Instagram

ശുഭി പങ്കുവച്ച വീഡിയോ ആളുകളെ ചിരിപ്പിച്ചു എന്ന കാര്യത്തിൽ സംശയമില്ല. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'അമ്മായിഅമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല, പിന്നെ ഭർത്താവ് ധരിക്കാൻ പുതിയ വസ്ത്രം വാങ്ങിത്തന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും ശുഭി പങ്കുവച്ച പോസ്റ്റർ വൈറലായിട്ടുണ്ട്. 

വായിക്കാം: എത്ര മനോഹരമായ കാഴ്ച, വിനായക ചതുർഥി ആഘോഷങ്ങളിൽ സജീവമായി നായ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം