Asianet News MalayalamAsianet News Malayalam

600 -ലധികം ഹെയർപിൻ വളവുകൾ, ധൈര്യമുണ്ടോ ഈ റോഡിലൂടെ യാത്ര ചെയ്യാൻ?  

എന്തിനേറെ പറയുന്നു, സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ കാണുമ്പോൾ തന്നെ നാം അറിയാതെ തലയിൽ കൈവച്ചുപോകും എന്ന കാര്യത്തിൽ സംശയമില്ല.

over 600 hairpin turns panlong ancient road in china video rlp
Author
First Published Jan 28, 2024, 10:08 AM IST

ചൈനയിലെ സിൻജിയാങ് പ്രദേശത്ത് ഒരു റോഡുണ്ട്, പാൻലോം​ഗ് എന്നാണ് പുരാതനമായ ഈ റോഡിന്റെ പേര്. 75 കിലോമീറ്റർ വരുന്ന ഈ റോഡ് അറിയപ്പെടുന്നത് ഇവിടുത്തെ അതിശയിപ്പിക്കുന്ന വളവുകളുടെയും തിരിവുകളുടെയും പേരിലാണ്. അതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. 

2019 -ലാണ് ഈ റോഡ് നിർമ്മിക്കുന്നത്. പ്രദേശത്തെ കർഷകർക്കും ആട്ടിടയന്മാർക്കും ഒക്കെ വേണ്ടിയാണ് ഈ റോഡ് നിലവിൽ വന്നത്. എന്നാൽ, ചൈനീസ് നാടോടിക്കഥകളിലെ പാൻലോം​ഗ് എന്ന ഡ്രാ​ഗണെ അനുസ്മരിപ്പിക്കുന്നതിനാൽ തന്നെ അധികം വൈകാതെ ഈ റോഡ് ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു. 

4,200 മീറ്റർ ഉയരത്തിലേക്കാണ് ഈ റോഡ് പോകുന്നത്. 270 ഡിഗ്രിയിൽ കൂടുതലുള്ള വളവുകളും ഈ റോഡിനുണ്ട്. ഇതുവഴി ഡ്രൈവ് ചെയ്ത് പോകുന്ന ആളുകളെ സമ്മതിക്കണം എന്ന് ആരായാലും പറഞ്ഞുപോകും. അത്രയധികം വെല്ലുവിളി ഏറ്റെടുക്കാൻ സാധിക്കുന്നവർക്ക് മാത്രേ ഇവിടെ വാഹനമോടിക്കാൻ പറ്റൂ. അതിമനോഹരം കൂടിയാണ് ഈ റോഡ്. പ്രകൃതിദൃശ്യങ്ങളിൽ നാം അലിഞ്ഞുപോകും. പക്ഷേ, അടുത്ത നിമിഷം തന്നെ ഇതിന്റെ ഭീകരത നമ്മെ ഭയപ്പെടുത്താനും തുടങ്ങും. 

എന്തിനേറെ പറയുന്നു, സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ കാണുമ്പോൾ തന്നെ നാം അറിയാതെ തലയിൽ കൈവച്ചുപോകും എന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ കാണുമ്പോൾ തന്നെ തലകറക്കമുണ്ടാവുന്നത് പോലെ തോന്നും. അപ്പോൾ പിന്നെ അതുവഴി സഞ്ചരിക്കുന്ന കാര്യമാണെങ്കിലോ? ഈ റോഡിന് 600 -ലധികം ഹെയർപിൻ വളവുകളുണ്ട് എന്നാണ് പറയുന്നത്. 

എന്തായാലും, സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ആളുകളെ ചെറുതായിട്ടൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. ചിലർ, ഇതുവഴി ഒരു സാഹസികയാത്ര നടത്താൻ താല്പര്യമുണ്ട് എന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ എന്റമ്മേ നമ്മളില്ലേ ചിന്താ​ഗതിക്കാരായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios