ജീവനക്കാരി വാതിൽ അടച്ചതോടെ സ്ഥി​തി​ഗതികൾ വഷളായി. പാണ്ട വീണ്ടും അങ്ങോട്ട് കടക്കാൻ ശ്രമിച്ചു. വീണ്ടും അവർ വാതിൽ അടച്ചുപൂട്ടി. അതോടെ പാണ്ടയും വീണ്ടും അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. 

വളരെ ശാന്തരും അതുപോലെ മടിയരുമായ ജീവികളായിട്ടാണ് പാണ്ടകൾ പൊതുവെ അറിയപ്പെടുന്നത്. അതിനാൽ തന്നെ ആളുകൾക്ക് പാണ്ടകളോട് പ്രത്യേക സ്നേഹവും ഉണ്ട്. എന്നാൽ, വളരെ വിചിത്രവും വിശ്വസിക്കാൻ പ്രയാസം തോന്നുന്നതുമായ ഒരു കാര്യമാണ് കഴിഞ്ഞ ദിവസം ചൈനയിലെ ഒരു മൃ​ഗശാലയിൽ നടന്നത്. ഒരു ജീവനക്കാരിയെ ഇവിടെ പാണ്ട ആക്രമിച്ചു. ഇതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. 

ചൈനയിലെ ചോങ്‌കിംഗ് മൃഗശാലയിലാണ് സംഭവം നടന്നത്. ഒമ്പത് വയസ്സുള്ള ഡിംഗ് ഡിംഗ് എന്ന പാണ്ടയാണ് മൃ​ഗശാല ജീവനക്കാരിയെ അക്രമിക്കാൻ ശ്രമിച്ചത്. ഇവിടെയുള്ള നിയന്ത്രിക്കപ്പെട്ട സ്ഥലത്തേക്ക് പാണ്ട കടക്കാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇത് ശ്രദ്ധയിൽ പെട്ട മൃ​ഗശാല ജീവനക്കാരി ഇവിടെയുള്ള മെറ്റൽ ഡോർ അടക്കുകയായിരുന്നു. ജീവനക്കാരി വാതിൽ അടച്ചതോടെ സ്ഥി​തി​ഗതികൾ വഷളായി. പാണ്ട വീണ്ടും അങ്ങോട്ട് കടക്കാൻ ശ്രമിച്ചു. വീണ്ടും അവർ വാതിൽ അടച്ചുപൂട്ടി. അതോടെ പാണ്ടയും വീണ്ടും അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. 

Scroll to load tweet…

പെട്ടെന്നാണ് പാണ്ടയുടെ ഭാവം മാറിയത്. അത് ജീവനക്കാരിയെ അവിടെയിട്ട് ഓടിക്കാൻ തുടങ്ങി. അവർ ഓടുന്നുണ്ട്. എന്നാൽ, പാണ്ട പിന്നാലെ ചെന്ന് അവരെ അക്രമിക്കാൻ ശ്രമിക്കുന്നത് കാണാം. അതിനിടയിൽ ജീവനക്കാരി വീണു പോകുന്നതും കാണാം. പിന്നാലെ അത് ജീവനക്കാരിയെ അക്രമിച്ച് തുടങ്ങി. എന്നാൽ, കൂടുതലെന്തെങ്കിലും സംഭവിക്കും മുമ്പ് അതിനെ ചവിട്ടി ജീവനക്കാരി അവിടെ നിന്നും രക്ഷപ്പെടുന്നുണ്ട്. പാണ്ട ഒടുവിൽ അവിടെ നിന്നും പിന്മാറുകയാണ്. 

പാണ്ടയും ജീവനക്കാരിയും ഇപ്പോൾ പരിചരണത്തിലാണ് എന്നും കൂടുതൽ അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും മൃ​ഗശാല അധികൃതർ സ്ഥിരീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം