ഉടമയ്ക്ക് അരികിൽ നിൽക്കുമ്പോഴാണ് നായ തെരുവുനായയെ അക്രമിക്കുന്നത്. ഉടമ നായയ്ക്ക് നേരെ ഒച്ചയെടുക്കുന്നതും അതിനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതും തടയാൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.

ചില സമയങ്ങളിൽ വളരെ അധികം അക്രമസ്വഭാവം കാണിക്കുന്ന നായകളാണ് പിറ്റ്‍ബുള്ളുകൾ. പിറ്റ്ബുള്ളിന്റെ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരും ​ഗുരുതരമായി പരിക്കേറ്റവരും ഉണ്ട്. അതിൽ നായകളുടെ ഉടമകൾ വരേയും പെടുന്നു. ഇപ്പോഴിതാ നോയ്ഡയിൽ നിന്നും അത്തരത്തിൽ ഒരു വാർത്ത വരികയാണ്. എന്നാൽ, പിറ്റ്ബുൾ അക്രമിച്ചത് ഒരു തെരുവുനായയെ ആണ്. 

നോയ്ഡ സെക്ടർ 53 -ലാണ് സംഭവം നടന്നത്. സംഭവത്തിന്റെ അസ്വസ്ഥാജനകമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തോടെ മറ്റ് മൃ​ഗങ്ങളുടേയും മനുഷ്യരുടേയും സുരക്ഷയെ കുറിച്ചും അതുപോലെ ഈ ഇനത്തിൽ പെട്ട നായയുടെ അക്രമസ്വഭാവത്തെ കുറിച്ചുമുള്ള ജനങ്ങളുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. 

ഒരു പ്രദേശവാസിയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് സമാനമായ സംഭവം നേരത്തെയും ഇവിടെ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉടമയ്ക്ക് അരികിൽ നിൽക്കുമ്പോഴാണ് നായ തെരുവുനായയെ അക്രമിക്കുന്നത്. ഉടമ നായയ്ക്ക് നേരെ ഒച്ചയെടുക്കുന്നതും അതിനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതും തടയാൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. രണ്ടാമത്തെ വീഡിയോയിൽ പരിഭ്രാന്തരായ ആളുകളെല്ലാം തന്നെ ഒച്ചയെടുക്കുന്നുണ്ട്. ഒരു സ്ത്രീ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടും എന്ന് പറയുന്നത് കേൾക്കാം. മറ്റൊരു സ്ത്രീ ഇനി ഈ നായയെ ഇവിടെ നടക്കാൻ കൊണ്ടുവരരുത് എന്നും പറയുന്നുണ്ട്. ഒരു ദിവസം അത് മനുഷ്യരെ തിന്നുന്നതും കാണേണ്ടി വരുമോ എന്നതായിരുന്നു യുവതിയുടെ ഭയം. വീഡിയോ കണ്ട ആളുകളെയും ഈ ഭയം കീഴ്പ്പെടുത്തിയിട്ടുണ്ട്. 

Scroll to load tweet…

നോയ്ഡയിൽ ഇത് ആദ്യമായിട്ടല്ല ഇത്തരത്തിൽ ഒരു അക്രമം ഉണ്ടാകുന്നത്. നേരത്തെ ഇവിടെ നിന്നും ഒരു വീഡിയോ വൈറലായിരുന്നു അതിൽ പക്ഷേ തെരുവുനായകൾ ഒരു സ്ത്രീയേയും അവരുടെ വളർത്തുനായയേയും അക്രമിക്കുന്നതായിരുന്നു കാണാനുണ്ടായിരുന്നത്. 

(ചിത്രം പ്രതീകാത്മകം)

ഇടിയപ്പം പൊളിയാണ്; ഇടിയപ്പമുണ്ടാക്കുന്നത് കൗതുകത്തോടെ കാണുന്ന, കൈകൊണ്ട് ആസ്വദിച്ച് കഴിക്കുന്ന വിദേശികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

YouTube video player