അവൾ ബാറിൽ പിടിച്ച് അനായാസം പുൾ-അപ്പുകൾ എടുക്കുന്നത് വീഡിയോയിൽ കാണാം. തുടക്കത്തിലെ ആശങ്കയൊക്കെ മാറ്റി വെച്ച് അതിശയിപ്പിക്കുന്ന കരുത്തോടെയാണ് അവൾ ഇത് ചെയ്യുന്നത്.

ചില വീഡിയോകൾ പക്കാ നെ​ഗറ്റീവ് തരുമെങ്കിലും സോഷ്യൽ മീഡിയയിൽ നമ്മുടെ ചിന്താ​ഗതികളെ അപ്പാടെ മാറ്റുന്ന ചില മനോഹരമായ വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട് അല്ലേ? അതുപോലെ, വീൽച്ചെയറിലിരുന്ന് പുൾ-അപ്പ് ചെയ്യുന്നൊരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. അബ്രിൽ അൽഫാരോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നൂറുകണക്കിനാളുകളെ ആകർഷിച്ച് കഴിഞ്ഞു. യുവതിയുടെ നിശ്ചയദാർഢ്യത്തെയും ജിമ്മിലെ മറ്റ് കൂട്ടുകാരുടെ പിന്തുണയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

വീഡിയോയുടെ തുടക്കത്തിൽ തന്നെ തനിക്ക് ഈ എക്സർസൈസ് പൂർത്തിയാക്കാൻ കഴിയുമോ എന്ന ചെറിയ ആശങ്ക യുവതിയുടെ മുഖത്ത് കാണാം. എന്നാൽ, ജിമ്മിലുണ്ടായിരുന്ന നാല് യുവതികൾ ചേർന്ന് അവളുടെ വീൽച്ചെയർ പുൾ-അപ്പ് ബാറിന് അടുത്തേക്ക് കൃത്യമായി സ്ഥാനം മാറ്റി വെക്കാൻ സഹായിക്കുന്നു. തുടർന്ന് അവർ മാറിനിൽക്കുകയും യുവതി ഒറ്റയ്ക്ക് എക്സർസൈസ് ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു.

അവൾ ബാറിൽ പിടിച്ച് അനായാസം പുൾ-അപ്പുകൾ എടുക്കുന്നത് വീഡിയോയിൽ കാണാം. തുടക്കത്തിലെ ആശങ്കയൊക്കെ മാറ്റി വെച്ച് അതിശയിപ്പിക്കുന്ന കരുത്തോടെയാണ് അവൾ ഇത് ചെയ്യുന്നത്. വർഷാവസാനത്തിന് മുൻപ് 10 പുൾ-അപ്പുകൾ ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നും വീഡിയോയുടെ അവസാനം അവൾ വ്യക്തമാക്കുന്നുണ്ട്.

View post on Instagram

യുവതിയുടെ ഇച്ഛാശക്തിയെ വാനോളം പുകഴ്ത്തിയാണ് നെറ്റിസൺസ് കമന്റുകൾ നൽകുന്നത്. സൂപ്പർവുമൺ എന്നാണ് പലരും അവളെ പുകഴ്ത്തിയിരിക്കുന്നത്. 'നിങ്ങളുടെ അച്ചടക്കത്തിന് അഭിനന്ദനങ്ങൾ, നിങ്ങൾ ഒരു സൂപ്പർവുമൺ ആണ്' എന്നാണ് ഒരാൾ കുറിച്ചത്. യുവതിക്ക് പിന്തുണ നൽകിയ മറ്റ് കൂട്ടുകാരെ അഭിനന്ദിച്ചുകൊണ്ടും നിരവധി പേർ കമന്റുകൾ ഇട്ടിട്ടുണ്ട്. അതുപോലെ, ഏതൊരു സ്ത്രീക്കും അവരൊരു മാതൃകയാണ് എന്നും നിരവധിപ്പേർ പറഞ്ഞിട്ടുണ്ട്. ജീവിതം നമ്മെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതല്ല, നാം അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ശരിക്കും നമ്മുടെ ജീവിതവിജയം അല്ലേ?