Asianet News MalayalamAsianet News Malayalam

എല്ലായിടത്തും ഉടമയ്ക്ക് കൂട്ടുപോയി സഹായിക്കുന്ന ഒരു കുഞ്ഞ് റാക്കൂൺ, വൈറലായി വീഡിയോ

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇതുപോലെ ഒരു കൂട്ടുണ്ടായിരുന്നുവെങ്കിൽ എന്ന് പലരും അഭിപ്രായപ്പെട്ടു. 

Racoon follows and helps man viral video
Author
Thiruvananthapuram, First Published Sep 19, 2021, 12:18 PM IST

ജീവിതം ചിലപ്പോഴൊക്കെയും കഠിനം തന്നെയാണ്. പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്. എന്നാല്‍, എപ്പോഴും നമുക്കൊപ്പം സന്തോഷം തരുന്നൊരു കൂട്ടുണ്ടെങ്കിലോ. നാം പോകുന്നിടമെല്ലാം നമ്മെ പിന്തുടരുന്ന ആ കൂട്ട് നമ്മുടെ പെറ്റ് തന്നെയാണെങ്കിലോ. അങ്ങനെയൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു റാക്കൂണും തന്‍റെ ഉടമയും തമ്മിലുള്ള സൗഹൃദത്തെ കാണിക്കുന്നതാണ് വീഡിയോ. 

റെഡ്ഡിറ്റില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോയില്‍ ഒരു റാക്കൂണ്‍ തന്‍റെ ഉടമയെ എല്ലായിടത്തും പിന്തുടരുന്നതാണ് കാണുന്നത്. എന്നിട്ട് തന്നെ കൊണ്ട് കഴിയുന്നതുപോലെയെല്ലാം അദ്ദേഹത്തെ സഹായിക്കാനും റാക്കൂണ്‍ ശ്രമിക്കുന്നുണ്ട്. സഹായിക്കാന്‍ പറ്റാത്തപ്പോഴെല്ലാം ഉടമയോട് ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുന്ന റാക്കൂണിനെയും വീഡിയോയില്‍ കാണാം. രണ്ടുപേരുടെയും സൗഹൃദം വളരെ വ്യക്തമാക്കുന്നതാണ് വീഡിയോ. 

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇതുപോലെ ഒരു കൂട്ടുണ്ടായിരുന്നുവെങ്കിൽ എന്ന് പലരും അഭിപ്രായപ്പെട്ടു. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് കിട്ടി. ഒരാള്‍ എന്റെ പൂച്ച എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഈ റാക്കൂൺ ഉടമയെ സ്നേഹിക്കുന്നു എന്ന് എഴുതിയപ്പോൾ മറ്റൊരാൾ അതിന് മറുപടി കുറിച്ചത് എന്റെ ഭാര്യ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഈ റാക്കൂൺ അതിന്റെ ഉടമയെ സ്നേഹിക്കുന്നു എന്നാണ്. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios