Asianet News MalayalamAsianet News Malayalam

'അതിമനോഹരം അത്യപൂര്‍വ്വം'; പുള്ളിപ്പുലി ടോബി പഫർ മത്സ്യത്തെ കണ്ടെത്തി !

അടുത്തകാലത്തായി അക്വേറിയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന അപൂര്‍വ്വ മത്സ്യ ഇനമാണ് ആഴക്കടലില്‍ മാത്രം കണ്ടുവരുന്ന പുള്ളിപ്പുലി ടോബി പഫർ മത്സ്യം.

rare leopard toby puffer fish spotted off Australia bkg
Author
First Published Oct 27, 2023, 8:26 AM IST


ന്ന് അക്വേറിയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഏറെ വിലയുള്ള, അത്യപൂര്‍വ്വ പുള്ളിപ്പുലി ടോബി മത്സ്യത്തെ ആദ്യമായി ഓസ്‌ട്രേലിയന്‍ തീരത്ത് കണ്ടെത്തി. സാധാരണയായി ഇവയെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഗുവാം, മൈക്രോനേഷ്യ എന്നിവിടങ്ങളിലെ സമുദ്രാന്തര്‍ഭാഗങ്ങളിലാണ് കണ്ട് വരുന്നത്. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ മാത്രം കണ്ടു വരുന്ന അത്യപൂര്‍വ്വ മത്സ്യമാണ് പുള്ളിപ്പുലി ടോബി മത്സ്യം. ഓസ്ട്രേലിയയുടെ സമീപത്തെ കോറൽ സീ മറൈൻ പാർക്കിൽ നീന്തുകയായിരുന്ന ആഴക്കടൽ മുങ്ങൽ വിദഗ്ധനാണ് കാഴ്ച്ചയിൽ പുള്ളിപ്പുലിയുടെ പോലത്തെ പാടുകളുള്ള ചെറിയ വെളുത്ത മത്സ്യത്തെ കണ്ടെത്തിയത്. ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്ക് അതോറിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്ന മാസ്റ്റർ റീഫ് ഗൈഡ്‌സാണ് ഈ അത്യപൂര്‍വ്വ പുള്ളിപ്പുലി ടോബി പഫറിന്‍റെ മനോഹരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

ഇതുവരെ തങ്ങള്‍ 1,100 ഓളം ആഴക്കടല്‍ നീന്തലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുപോലൊരു മത്സ്യത്തെ ആദ്യമായിട്ടാണ് കണ്ടെത്തിയതെന്നും masterreefguides എന്ന  ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചു. "ബോട്ടിൽ തിരിച്ചെത്തിയ കാതറിനും മിഷേലും പുസ്തകങ്ങളിലേക്ക് പോയി, മറ്റ് വിദഗ്ധരുമായി കൂടിയാലോചിക്കുകയും ഈ പുള്ളിപ്പുലി ടോബിയെ പവിഴക്കടലിൽ രേഖപ്പെടുത്തിയ ആദ്യത്തെ കാഴ്ചയാകാമെന്ന് കണ്ടെത്തി," മാസ്റ്റർ റീഫ് ഗൈഡ്സ് ഇൻസ്റ്റാഗ്രാമിൽ എഴുതുന്നു. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഗുവാം, മൈക്രോനേഷ്യ എന്നിവിടങ്ങളിലെ സമുദ്രാന്തര്‍ ഭാഗങ്ങളിലാണ് ഇവയെ ഇതിന് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഓസ്ട്രേലിയന്‍ തീരത്ത് ഇവയുടെ ആദ്യ കാഴ്ചയാണ്. 

കുട്ടികള്‍ ഹോട്ടലില്‍ വച്ച് കരഞ്ഞാല്‍ ഭക്ഷണ ബില്ല് കൂടും; മോശം 'പാരന്‍റിംഗ് ഫീസ്' എന്ന് !

'പ്രേത ഗ്രാമം' ഇന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലം; അതിമനോഹരമായ വീഡിയോ വൈറല്‍ !

എന്താണ് പുള്ളിപ്പുലി ടോബി പഫർ?

അക്വേറിയം വ്യാപാരത്തിൽ താരതമ്യേന പുതിയ ഇനമാണ്, പുള്ളിപ്പുലി ടോബി പഫർ മത്സ്യമെന്ന് റോക്ക് എൻ ക്രിറ്റേഴ്‌സ് പറയുന്നു. മത്സ്യത്തിന് അതിന്‍റെ മുന്‍ഭാഗത്ത് രണ്ട് വരകളും ഇരുവശങ്ങളിലും പാടുകളുമുണ്ട്. ഒപ്പം കണ്ണിന്‍റെയും വാലിന്‍റെയും ഭാഗത്ത് നീല നിറമുണ്ട്. കാന്തിഗാസ്റ്റർ ജനുസ്സിലെ അംഗങ്ങളെ ഷാർപ്പ്-നോസ്ഡ് പഫറുകൾ അല്ലെങ്കിൽ ടോബികൾ എന്ന് വിളിക്കുന്നു. അടുത്തകാലത്ത് ഇവയെ അക്വേറിയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. കണവ, ചെറിയ കൊഞ്ചുകള്‍, ചെറിയ ഇനം കക്കകള്‍, കടുപ്പമുള്ള തോടുള്ള ചെമ്മീൻ എന്നിവയുൾപ്പെടെ പലതരം ഭക്ഷണങ്ങൾ ഇവ കഴിക്കുന്നുമെന്നും റോക്ക് എൻ ക്രിട്ടേഴ്സ് പറയുന്നു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios