Asianet News MalayalamAsianet News Malayalam

'പ്രേത ഗ്രാമം' ഇന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലം; അതിമനോഹരമായ വീഡിയോ വൈറല്‍ !

കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇവിടെ ജനവാസമില്ല. ഈ ഗ്രാമത്തില്‍ ജീവിച്ചിരുന്നവരെല്ലാം നഗരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ പതുക്കെ പതുക്കെ ഗ്രാമത്തെ പച്ചപ്പ് വിഴുങ്ങി. ഇന്ന് അതിമനോഹരമായ ഈ ഗ്രാമം ചൈനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. 

video of Ghost Village is now viral of the favorite place of tourists bkg
Author
First Published Oct 26, 2023, 1:03 PM IST

രു കാലത്ത് ആളുകള്‍ ജീവിക്കുകയും പിന്നീട് പല കാരണങ്ങളാല്‍ ആ പ്രദേശം തന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ അവശേഷിക്കുന്നത് മനുഷ്യ നിര്‍മ്മിതികള്‍ മാത്രം. ഇത്തരം പ്രദേശങ്ങള്‍ പിന്നീട് 'പ്രേത നഗരം' എന്നാണ് പൊതുവെ അറിയപ്പെടുക. 1986 ലെ ചെർണോബിൽ ആണവ നിലയ ദുരന്തത്തിന് ശേഷം വിജനമായ പ്രിപ്യാത് ഗ്രാമം അത്തരമൊന്നിന് ഏറെ പേരുകേട്ട ഗ്രാമമാണ്. പ്രിപ്യാത് ഉപേക്ഷിക്കാന്‍ ഒരു കാരണമുണ്ടായിരുന്നെങ്കില്‍ ചില ഗ്രാമങ്ങള്‍ അകാരണമായ എന്തെങ്കിലും കാരണങ്ങള്‍ മനുഷ്യര്‍ ഉപേക്ഷിക്കുന്നു. ലോകത്തിന്‍റെ പല കോണുകളിലും ഇത്തരം ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും നഗരങ്ങളും കാണാം. ഇത്തരത്തില്‍ ചൈനയില്‍ ഒരു കാലത്ത് മനുഷ്യന്‍  സജീവമായിരുന്ന ഒരു ഗ്രാമമുണ്ട്, ഹൗടൗവൻ ഗ്രാമം (Houtouwan Village). എന്നാല്‍, കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇവിടെ ജനവാസമില്ല. ഈ ഗ്രാമത്തില്‍ ജീവിച്ചിരുന്നവരെല്ലാം നഗരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ പതുക്കെ പതുക്കെ ഗ്രാമത്തെ പച്ചപ്പ് വിഴുങ്ങി. ഇന്ന് അതിമനോഹരമായ ഈ ഗ്രാമം ചൈനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. 

1990 -കളിലാണ് ഹൗടൗവൻ ഗ്രാമവാസികള്‍ പുതിയൊരു ജീവിതം തേടി ചൈനയുടെ മഹാനഗരങ്ങളിലേക്ക് കുടിയേറിയത്. ഗ്രാമവാസികള്‍ ഓരോരുത്തരായി നഗരത്തിലേക്ക് ചേക്കേറിയതോടെ ഗ്രാമം പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി ഗ്രാമത്തില്‍ താമസക്കാരില്ല. ഇന്ന് ഗ്രാമത്തിലെ വീടുകളടക്കം പച്ചപ്പിന് അടിയിലാണ്. കാഴ്ചയില്‍ ശരിക്കും ഒരു പ്രേത ഗ്രാമം. കാഴ്ചയില്‍ തന്നെ ഒരു പ്രത്യേക പ്രതീതിയാണ് ഇന്ന് ഗ്രാമത്തിന്. ഇതാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതും.

എട്ട് കോടി വിലവരുന്ന ദിനോസര്‍ അസ്ഥികള്‍ ചൈനയ്ക്ക് മറിച്ച് വിറ്റ നാല് യുഎസ് പൗരന്മാര്‍ അറസ്റ്റില്‍

യാത്രക്കാര്‍ ഇറങ്ങവേ പിന്‍ഭാഗം കുത്തി മുന്‍ഭാഗം ഉയര്‍ന്ന് വിമാനം; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍ !

മത്സ്യബന്ധന തൊഴിലാളികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അന്ന് ഈ ഗ്രാമം ഏറെ സമ്പന്നമായിരുന്നുവെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2000 -ത്തോളം ആളുകള്‍ താമസിച്ചിരുന്ന ഈ ഗ്രാമം അന്ന് 'ഷാങ്ഹായുടെ കിഴക്കന്‍ വീട്' എന്നാണ് അറിയപ്പെട്ടിരുന്നത്. ഷെങ്‌സി ദ്വീപ് സമൂഹത്തിലെ 400-ലധികം ദ്വീപുകളിലൊന്നായ ഈ ഗ്രാമത്തില്‍ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്നു. മാത്രമല്ല, ദ്വീപില്‍ നിന്ന് കരയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും കുറവായിരുന്നു. മത്സ്യമൊഴികെയുള്ള ഭക്ഷണങ്ങളുടെ ലഭ്യതയിലും വലിയ കുറവ് ഇവിടുത്തുകാര്‍ നേരിട്ടു. പതുക്കെ ആളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറി. 2002 ആയപ്പോഴേക്കും ഹൗടൗവൻ ഗ്രാമം 'ജനശൂന്യ'മായി പ്രഖ്യാപിക്കപ്പെട്ടു. 

13 വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ആയപ്പോഴേക്കും ഗ്രാമം പ്രശസ്തിയിലേക്ക് ഉയര്‍ന്നു. പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിന്‍റെ വീഡിയോകളും ഫോട്ടോകളും ചൈനീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഗ്രാമം പ്രശസ്തമായത്.  2021-ൽ 90,000 വിനോദ സഞ്ചാരികളാണ് ഗ്രാമം സന്ദർശിക്കാനെത്തിയത്. ഷെങ്‌ഷാൻ ദ്വീപിന്‍റെ വിനോദസഞ്ചാര മേഖല ഹൗടൗവാൻ ഗ്രാമത്തെയാണ് ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത്. പഴകി ദ്രവിച്ച് അടഞ്ഞ് കിടക്കുന്ന വീടുകളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശമില്ല. ഗ്രാമത്തിലൂടെ കടന്ന് പോകാന്‍ ഒരു സഞ്ചാരിക്ക് 665 രൂപയാണ് ചാര്‍ജ്ജ്. ഗ്രാമത്തില്‍ ഇതിനകം നിരവധി ഭക്ഷണ ശാലകള്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios