Asianet News MalayalamAsianet News Malayalam

Viral video: സ്കൂൾ വെടിവെപ്പ് റിപ്പോർട്ട് ചെയ്യവെ മകനെ കണ്ടു, വികാരഭരിതയായി മാധ്യമ പ്രവർത്തക

മകനെ ആലിം​ഗനം ചെയ്യാൻ പോയതിൽ അവർ സോറിയും പറയുന്നുണ്ട്. ഈ സംഭവമൊക്കെ ഉണ്ടായതിന് ശേഷം മകനെ കണ്ടിട്ടില്ല, ഇപ്പോഴാണ് കാണുന്നത് എന്നാണ് അലീഷ്യ പറയുന്നത്.

reporter hugs son during live broadcast school shooting rlp
Author
First Published Mar 26, 2023, 9:59 AM IST

യുഎസ്സിൽ വിദ്യാലയങ്ങളിൽ വെടിവെപ്പ് നടക്കുന്നത് ഒരു പുതിയ സംഭവം അല്ലാതായി മാറിയിരിക്കുകയാണ്. അതുപോലെ ഒരു വിദ്യാലയത്തിൽ നടന്ന വെടിവെപ്പിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയ ഒരു മാധ്യമപ്രവർത്തകയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. വീഡിയോയിൽ മാധ്യമ പ്രവർത്തക തന്റെ മകനെ കെട്ടിപ്പിടിക്കുന്നതാണ് കാണുന്നത്. അതേ സ്കൂളിലെ വിദ്യാർത്ഥിയാണ് അവരുടെ മകനും.

ഫോക്സ് ന്യൂസിലെ മാധ്യമ പ്രവർത്തകയായ അലീഷ്യ അകുന ഡെൻവറിലെ ഈസ്റ്റ് ഹൈസ്കൂളിൽ നടന്ന വെടിവെപ്പ് റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു. അപ്പോഴാണ് അതേ സ്കൂളിൽ പഠിക്കുകയായിരുന്ന അവരുടെ മകൻ ഓടി അടുത്തെത്തുന്നതും അവളെ കെട്ടിപ്പിടിക്കുന്നതും. ആ സമയത്ത് മാധ്യമ പ്രവർത്തക വികാരഭരിതയാകുന്നത് കാണാം. നിമിഷങ്ങൾക്ക് ശേഷം അവർ തിരികെ ക്യാമറയ്ക്ക് മുന്നിലേക്ക് തന്നെ വരികയും വീണ്ടും വളരെ പ്രൊഫഷണലായി റിപ്പോർട്ട് ചെയ്യുന്നതും കാണാം. 

ഒപ്പം തന്നെ മകനെ ആലിം​ഗനം ചെയ്യാൻ പോയതിൽ അവർ സോറിയും പറയുന്നുണ്ട്. ഈ സംഭവമൊക്കെ ഉണ്ടായതിന് ശേഷം മകനെ കണ്ടിട്ടില്ല, ഇപ്പോഴാണ് കാണുന്നത് എന്നാണ് അലീഷ്യ പറയുന്നത്. മകൻ സ്കൂളിലുണ്ടായ വെടിവെപ്പിനെ കുറിച്ച് അവളോട് നേരത്തെ പറയുന്നുണ്ടായിരുന്നു എന്നും അലീഷ്യ പറയുന്നു. 

ഫോക്സ് ന്യൂസിലെ നാഷണൽ കറസ്പോണ്ടന്റായ ബ്രയാൻ ലെനാസ് ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. സഹപ്രവർത്തകയും സുഹൃത്തുമായ അലീഷ്യ അകുന ഡെൻവറിലെ സ്കൂളിൽ നടന്ന വെടിവെപ്പ് റിപ്പോർ‌ട്ട് ചെയ്യാൻ പോയതാണ്. അതിനിടയിൽ മകനെ കണ്ടപ്പോൾ ആലിം​ഗനം ചെയ്യുന്നു. അവർ സുരക്ഷിതരാണ് എന്നത് സമാധാനം തരുന്നു എന്ന് എഴുതിയിട്ടുണ്ട്. 

വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളും റിയാക്ഷനുമായും എത്തിയത്. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios