ശ്രിയ എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. 'വളരെ ചെറിയ കാര്യങ്ങളാണ് ഏറ്റവും വലിയ മതിപ്പുണ്ടാക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് ശ്രിയ വീഡിയോ പോസ്റ്റ് ചെയ്തത്.

ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം ഇല്ല. പിന്നാലെ റെസ്റ്റോറന്റ് ചെയ്ത മനോഹരമായ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. യുവതി ഓർഡർ ചെയ്ത ഐറ്റം സ്റ്റോക്കില്ലാത്തതിനെ തുടർന്ന് പകരം മറ്റൊരു വിഭവം അയച്ച് പണവും അകത്ത് വച്ച് ഒരു വിശദീകരണ കുറിപ്പും എഴുതുകയായിരുന്നു റെസ്റ്റോറന്റ്. യുവതി ഓർഡർ ചെയ്തത് 'ചീസ് മോമോസ്' ആയിരുന്നു. അത് തീർന്നുപോയതോടെ പകരം 'നോർമൽ ക്രംചി മോമോസ്' അയച്ചു കൊടുക്കുകയും, വിലയിലുള്ള വ്യത്യാസമായ 20 രൂപ പായ്ക്കറ്റിനുള്ളിൽ വച്ച് തിരികെ നൽകുകയുമായിരുന്നു റെസ്റ്റോറന്റ് അധികൃതർ.

ശ്രിയ എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. 'വളരെ ചെറിയ കാര്യങ്ങളാണ് ഏറ്റവും വലിയ മതിപ്പുണ്ടാക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് ശ്രിയ വീഡിയോ പോസ്റ്റ് ചെയ്തത്. 'ഒരു റെസ്റ്റോറന്റ് ഉപഭോക്താക്കളെ ശരിക്കും പരിഗണിക്കുമ്പോൾ...' എന്നും വീഡിയോയിലുണ്ട്. ഭക്ഷണപ്പൊതിയില്‍ റെസ്റ്റോറന്റ് ജീവനക്കാർ എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു: 'ചീസ് മോമോസ് തീർന്നുപോയി, അതിനാൽ നോർമൽ ക്രംചി മോമോസ് അയച്ചിട്ടുണ്ട്. വില വ്യത്യാസമായ 20 രൂപ ഇതിനുള്ളിൽ തിരികെ വച്ചിട്ടുണ്ട്. നന്ദി'.

View post on Instagram

മുൻകൂട്ടി അറിയിക്കാതെ ഓർഡർ ക്യാൻസൽ ചെയ്യുകയോ വിഭവം പെട്ടെന്ന് മാറ്റുകയോ ചെയ്യുന്നതിന് പകരം, റെസ്റ്റോറന്റ് കാണിച്ച ഈ സത്യസന്ധതയെയും മികച്ച കസ്റ്റമർ സർവീസിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'ഇത്തരം ബിസിനസുകളെ നമ്മൾ ഉറപ്പായും പിന്തുണയ്ക്കണം', 'വളരെ മനോഹരമായ പെരുമാറ്റം' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. എന്തായാലും റെസ്റ്റോറന്റ് ചെയ്തത് കൊള്ളാം അല്ലേ?