അമ്മയെയും കുഞ്ഞിനെയും കണ്ട പാടെ യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും അവർക്ക് നേരെ നായ പാഞ്ഞടുക്കുന്നു.


തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരും ജീവൻ നഷ്ടപ്പെട്ടവരും നിരവധിയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നവരുടെ നിരവധി വാർത്തകളാണ് അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തെരുവ് നായകളുടെ ആക്രമണത്തെ ചെറുക്കാൻ പലവിധത്തിലുള്ള പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇപ്പോഴും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ലെന്ന് ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും ഒരു നായയുടെ ക്രൂരമായ ആക്രമണത്തിന് ഇരയാകേണ്ടി വന്ന അമ്മയുടെയും കുഞ്ഞിന്‍റെയും സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. കുഞ്ഞിനെ ലക്ഷ്യമിട്ട നായ അമ്മയുടെ ചെറുത്ത് നിൽപ്പുകളെ പരാജയപ്പെടുത്തി പലയാവർത്തി കുഞ്ഞിനെ കടിച്ചു കീറാൻ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. 

ഞെട്ടിക്കുന്ന സിസിടിവി വീഡിയോയില്‍ അമ്മയുടെ കൈപിടിച്ച് ഒരു കൊച്ച് കുഞ്ഞ് റോഡിലൂടെ നടന്നു വരുന്നതാണുള്ളത്. അപ്പോൾ അവർക്ക് എതിർവശത്ത് നിന്നും ഒരു നായ കടന്നുവരുന്നു. അത് അമ്മയെയും കുഞ്ഞിനെയും കണ്ട പാടെ യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും അവർക്ക് നേരെ പാഞ്ഞടുക്കുന്നു. കുഞ്ഞിനെ ലക്ഷ്യം വെച്ച നായ പലയാവർത്തി കുട്ടിയെ കടിക്കുന്നു. ഇതിനിടയിൽ അമ്മ കുഞ്ഞിനെ രക്ഷിക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണാതെ പോകുന്നു. ഒടുവിൽ ബഹളം കേട്ട് അതുവഴി വന്ന ഒരു സ്ത്രീ അവരുടെ സഹായത്തിന് എത്തുന്നു. സ്ത്രീ വീട്ടില്‍ ചെന്ന് ഒരു മോപ്പ് എടുത്ത് കൊണ്ട് വന്ന് നായയെ അടിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ നായ തിരിച്ച് ആക്രമിക്കുമോയെന്ന ഭയം അവരിലുണ്ട്. ഇതിനിടെ കുട്ടിയുടെ അമ്മ തന്നെ ആ സ്ത്രീയുടെ കൈയില്‍ നിന്നും മോപ്പ് വാങ്ങി നായയ്ക്ക് നേരെ അടുക്കുമ്പോള്‍ നായ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്നു. ഇതിനിടെ നായയുടെ കടിയേറ്റ് അവശയായ കുഞ്ഞിനെ എടുത്ത് അമ്മ തളർന്നു വീഴുന്നതും വീഡിയോയിൽ കാണാം.

പോലീസിനെ നടുറോട്ടിലിട്ട് പൊതിരെ തല്ലികയും ചവിട്ടികയും ചെയ്യുന്ന ജനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍ !

View post on Instagram

എത്ര ദൂരത്തേക്ക് 'മഴു' എറിയാനാകും? എന്തായാലും ആ ലോക റിക്കോര്‍ഡ് ഇന്ത്യക്കാരനല്ല !

Aida secreta എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഏറെ ആശങ്ക ജനിപ്പിക്കുന്ന ഈ വീഡിയോ കണ്ട ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് കുറിച്ചത്. 'എനിക്ക് ഒരു കുഞ്ഞുണ്ടാകുന്നതിനെ ഞാൻ ഭയക്കുന്നു. തെരുവു നായുടെ കണ്ണിൽ പെടാതെ അതിനെ ഞാൻ എങ്ങനെ സംരക്ഷിക്കും?' എന്നായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകൾ കാണുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ സെയില്‍സ് മാനേജരെ കടയുടെ താക്കോല്‍ ഏല്‍പ്പിച്ചു; രണ്ടാം ദിവസം കട ഉടമയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി !