ഷാരൂഖ് ഖാനും നയൻതാരയും അവതരിപ്പിക്കുന്ന റൊമാന്‍റിക് ട്രാക്കായ ചലേയ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു. ശിൽപ റാവു, അരിജിത് സിംഗ്, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനം വളരെ പെട്ടെന്ന് തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു. 

ജനീകാന്ത് നായകനായ' ജയിലറി'ല്‍ തമന്ന ഡാന്‍സ് ചെയ്ത 'കാവാലയ്യ...' എന്ന പാട്ടിന് പിന്നാലെ മറ്റൊരു സിനിമാ ഗാനം കൂടി നെറ്റിസണ്‍സിനിടെ തരംഗമാവുകയാണ്. ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന 'ജവാന്‍' എന്ന സിനിമയിലെ 'ചലേയ...' എന്ന ഗാനമാണത്. ഷാരൂഖ് ഖാനും നയൻതാരയും അവതരിപ്പിക്കുന്ന റൊമാന്‍റിക് ട്രാക്കായ ചലേയ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു. ശിൽപ റാവു, അരിജിത് സിംഗ്, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനം വളരെ പെട്ടെന്ന് തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമാ സംഗീത ആസ്വാദകര്‍ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൌണ്ടുകളില്‍ ചലേയയ്ക്ക് തങ്ങളുടെതായ ചുവടുകള്‍ വച്ച് തുടങ്ങിയിരിക്കുന്നു. ഇതിനിടെയാണ് തന്‍റെ ശാരീരിക പരമിതികളെ അപ്രസക്തമാക്കിക്കൊണ്ട് ഒരു യുവതി ഈ പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആസ്വാദകളുടെ കണ്ണിലുടക്കിയത്. പാട്ട് പോലെ പെട്ടെന്ന് തന്നെ യുവതിയുടെ നൃത്ത വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ചൈനയിലെ ഈ 'കാർ ശ്മശാന'ത്തിലുള്ളത് കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ !

View post on Instagram

ആയുധം കൈവശമുള്ളവർക്ക് ഭക്ഷണമില്ലെന്ന് കാലിഫോർണിയയിലെ അറബ് സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്‍റ് !

യുവതിയുടെ നൃത്തം ഹിറ്റായതോടെ ഗായിക ശിൽപ റാവു തന്‍റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെ യുവതിയുടെ നൃത്തത്തിന്‍റെ വീഡിയോ പങ്കുവച്ചു. ഒരു കാല്‍ കൃത്രിമക്കാലായിട്ട് കൂടി വളരെ അനായാസമായിട്ടായിരുന്നു അവര്‍ നൃത്തം അവതരിപ്പിച്ചത്. “സുസ്മിത ചക്രവർത്തി കലയോടുള്ള നിങ്ങളുടെ സമർപ്പണവും സ്നേഹവും വളരെ പ്രചോദനകരമാണ്. നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ നന്ദിയുണ്ട്. നിങ്ങൾ അതിൽ നൃത്തം ചെയ്ത രീതി കാരണം ചലേയ... കൂടുതൽ മനോഹരമായി തോന്നുന്നു, വളരെ നന്ദി," ശിൽപ റാവു വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി.ഇന്‍സ്റ്റാഗ്രാമില്‍ അറുപത്തിയേഴായിരത്തോളം ആരാധകരുള്ള വ്യക്തിയാണ് സുസ്മിത. “പ്രകടനത്തിൽ ഞാൻ വളരെ ആശ്ചര്യപ്പെട്ടു, കൃത്രിമ കാൽ പോലും ഞാൻ ശ്രദ്ധിച്ചില്ല. സൂപ്പർ പ്രതിഭ!!" ഒരു കാഴ്ചക്കാരനെഴുതി. “അവൾ വളരെ സുന്ദരിയാണ്… റീൽ അവസാനിക്കാൻ ആഗ്രഹിച്ചില്ല. അവൾ പാട്ടിന് ഒരു പുതിയ ജീവിതം നൽകി. ” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. “ഹൃദയസ്പർശിയായതും അതിശയിപ്പിക്കുന്നതുമായ നൃത്തം കണ്ടപ്പോൾ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ശക്തരും പ്രചോദിപ്പിക്കുന്നവരുമായ ഈ സ്ത്രീകൾക്കെല്ലാം മനോഹരമായ ശബ്ദത്തിന്‍റെയും മധുരമായ നൃത്തത്തിന്‍റെയും സല്യൂട്ട്." മറ്റൊരാള്‍ എഴുതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക