ജനങ്ങളുടെ സിവിക് സെൻസാണ് കാര്യങ്ങൾ ഇത്രയും മനോഹരമായി നിലനിർത്താൻ കാരണം എന്നും ഹിമാനി പറയുന്നു. നിരവധി പേരാണ് ഈ പോസ്റ്റിന് അനുകൂലമായ കമന്റുകളുമായി രംഗത്തെത്തിയത്. സിവിക് സെൻസ് ഏതൊരു സമൂഹത്തിലും വലിയ മാറ്റമുണ്ടാക്കുമെന്ന് നിരവധിപ്പേരാണ് അഭിപ്രായപ്പെട്ടത്.
ദക്ഷിണ കൊറിയയിലെ പൊതുഗതാഗത സംവിധാനങ്ങളെയും അവിടുത്തെ ജനങ്ങളുടെ സിവിക് സെൻസിനെയും പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോ വലിയ ശ്രദ്ധ നേടുകയാണിപ്പോൾ. ഹിമാനി എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൊറിയയിലെ ബസുകൾ വളരെ വൃത്തിയുള്ളതാണെന്നും യാത്രക്കാർ പൊതുമുതൽ യാതൊരു വിധത്തിലും നശിപ്പിക്കുന്നില്ലെന്നും ഹിമാനി വീഡിയോയിൽ പറയുന്നു.
മാത്രമല്ല, ബസുകളിലെ കുടിവെള്ളത്തിന്റെ കുപ്പി വയ്ക്കാനുള്ള ഹോൾഡറുകൾ, സീറ്റുകൾ, എസി നോബുകൾ, ജനൽ കർട്ടനുകൾ എന്നിവയെല്ലാം യാതൊരു കേടുപാടും കൂടാതെയിരിക്കുന്നുണ്ട്. സീറ്റുകൾക്ക് കീറലോ, എവിടെയും എഴുതുകയോ ചെയ്യുന്ന രീതികളും അവിടെ കാണാനില്ല എന്നും പോസ്റ്റിൽ ഹിമാനി ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങളുടെ സിവിക് സെൻസാണ് കാര്യങ്ങൾ ഇത്രയും മനോഹരമായി നിലനിർത്താൻ കാരണം എന്നും ഹിമാനി പറയുന്നു. നിരവധി പേരാണ് ഈ പോസ്റ്റിന് അനുകൂലമായ കമന്റുകളുമായി രംഗത്തെത്തിയത്. സിവിക് സെൻസ് ഏതൊരു സമൂഹത്തിലും വലിയ മാറ്റമുണ്ടാക്കുമെന്ന് നിരവധിപ്പേരാണ് അഭിപ്രായപ്പെട്ടത്. 'വൃത്തിയുള്ള പൊതുഗതാഗത സംവിധാനം പൗരന്മാരുടെ ഉത്തരവാദിത്തത്തെയാണ് പ്രതിഫലിപ്പിക്കുന്നത്' എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. 'പൊതുമുതൽ എങ്ങനെ സംരക്ഷിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണിത്' എന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.
സ്വകാര്യ ഇടങ്ങൾക്കൊപ്പം പൊതുസ്ഥലങ്ങളും പൊതുമുതലും അതുപോലെ തന്നെ കരുതലോടെയും ഉത്തരവാദിത്തത്തോടെയും സംരക്ഷിക്കാൻ ഓരോ നാട്ടുകാര്യം ബാധ്യസ്ഥരാണ് അല്ലേ? സിവിക് സെൻസില്ലാത്ത പെരുമാറ്റം ഒരു രാജ്യത്തിലെ പൗരന്മാരെ മാത്രമല്ല, ആ രാജ്യത്തെ തന്നെയും മോശമാക്കി കാണിക്കുന്നതാണ് അല്ലേ?
