ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ പ്രശസ്തമായ വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ഈ വീഡിയോ.

യൂറോപ്യൻ ന​ഗരങ്ങൾ എപ്പോഴും വൃത്തിയിൽ ഇന്ത്യയെ വെല്ലുന്നവയാണ്. ഇന്ത്യൻ ന​ഗരങ്ങളാണ് വൃത്തിയില്ലാതെ കിടക്കുന്നത് എന്ന് പലരും പറയാറുണ്ട്. എന്നാൽ, യൂറോപ്യൻ ന​ഗരങ്ങളും വൃത്തികേടായി കിടക്കാറുണ്ട്. ആരും അധികം കാണാത്ത അത്തരം ഒരു കാഴ്ചയിലേക്കാണ് ഈ ഇന്ത്യൻ യുവതി വിരൽചൂണ്ടുന്നത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിലെ തെരുവുകളിൽ മാലിന്യങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് പ്രഗതി പഥക് വാധ്വ എന്ന ഇന്ത്യൻ യുവതി പങ്കുവച്ചിരിക്കുന്നത്. ആംസ്റ്റർഡാമിലൂടെ നടക്കുമ്പോൾ എടുത്ത വീഡിയോയിൽ റോഡരികിൽ കിടക്കുന്ന മാലിന്യങ്ങൾ കാണാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഇത് യൂറോപ്പാണ്! ആംസ്റ്റർഡാമിൽ മാലിന്യങ്ങൾ ഇങ്ങനെ കിടക്കുന്നു. യൂറോപ്പിൽ ഇങ്ങനെയോ, ശരിക്കും? ദൈവമേ, ആളുകൾക്ക് ഒട്ടും സിവിക് സെൻസില്ല. എല്ലായിടത്തും മാലിന്യമാണ്. ഞാൻ തമാശ പറയുകയല്ല' എന്നാണ് വീഡിയോയിൽ പ്രഗതി പറയുന്നത്. റോഡിലെ മാലിന്യങ്ങൾ ചിതറിക്കിടക്കുന്ന വീഡിയോയുടെ മുകളിൽ 'ആംസ്റ്റർഡാമിൽ തുറസ്സായ സ്ഥലത്തെ മാലിന്യം' എന്നും അവർ എഴുതിച്ചേർത്തിട്ടുണ്ട്.

വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രഗതി അടിക്കുറിപ്പായി എഴുതിയത് ഇങ്ങനെയാണ്, 'ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, ഇന്ത്യയും ഇത്രത്തോളം വൃത്തിയായാൽ പോലും വലിയ കാര്യമാണെന്ന്.. മിക്കയിടങ്ങളിലും അവർ നല്ല രീതിയിൽ ശുചിത്വവും വൃത്തിയും പരിപാലിക്കുന്നുണ്ട്'. യൂറോപ്യൻ നഗരങ്ങളിൽ അപൂർവ്വമായി മാത്രമേ മാലിന്യങ്ങൾ കാണാൻ സാധിക്കൂ എന്നും പൊതുസ്ഥലങ്ങൾ സാധാരണയായി അവിടെ നന്നായിട്ടാണ് വയ്ക്കുന്നതെന്നും അവർ സമ്മതിക്കുന്നുണ്ട്. അതേസമയം, ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ പ്രശസ്തമായ വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ഈ വീഡിയോ.

View post on Instagram

വീഡിയോ പുറത്തുവന്നതോടെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ആംസ്റ്റർഡാമിൽ ഇത്തരത്തിൽ മാലിന്യം കണ്ടതിൽ ചിലർ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, ഇവ അധികൃതർ ഇടപെട്ട് വേഗത്തിൽ നീക്കം ചെയ്യുമെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.