തൊഴിലാളികളുടെ വേഷത്തില്‍ ട്രംപും മസ്കും പിന്നെ യുഎസ് സര്‍ക്കാറിലെ മറ്റ് പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും നിരന്നിരുന്ന് ഷൂ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ചൈനീസ് എഐ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.    

ണ്ടാം ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ലോക വിപണി ആടിയുലഞ്ഞാണ് നില്പ്. മറ്റ് രാജ്യങ്ങൾ യുഎസിന്‍റെ സമ്പത്ത് കൊള്ളയടിക്കുന്നെന്ന വാദമുയര്‍ത്തിയാണ് ട്രംപ്, യൂറോപ്യന്‍ യൂണിയന് അടക്കം നികുതി ഏർപ്പെടുത്തിയത്. ട്രംപ് നികുതി ഏര്‍പ്പെടുത്തിയ രാജ്യങ്ങളെല്ലാം തന്നെ യുഎസിമായി ചര്‍ച്ചയ്ക്കുള്ള സാധ്യതകൾ തേടി. എന്നാല്‍, ചൈന യുഎസിന് പകരചുങ്കം എര്‍പ്പെടുത്തി. ഇതോടെ മറ്റ് രാജ്യങ്ങൾക്കുള്ള തീരുവ മൂന്ന് മാസത്തേക്ക് മരവിപ്പിച്ച ട്രംപ്, ചൈനയ്ക്ക് മാത്രമായി 125 ശതമാനം തീരുവയാണ് ചുമത്തിയത്. ഇതോടെ ചൈനയില്‍ നിന്നും യുഎസ് സര്‍ക്കാറിനെ കണക്കിന് പരിഹസിച്ച് കൊണ്ടുള്ള എഐ വീഡിയോകളുടെ പ്രളയമാണ് സമൂഹ മാധ്യമങ്ങളില്‍. 

'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' (Make America Great Again) എന്ന ടാഗ് ലൈനോടെ രണ്ടാമതും അധികാരമേറ്റ ട്രംപും ഡോജ് തലവനായ മസ്കും വൈസ് പ്രസിഡന്‍റായ ജെ ഡി വാന്‍സും ഷൂ ഫാക്ടറി ജോലിക്കാരായി തൊഴിലെടുക്കുന്ന വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ചൈന - യുഎസ് വ്യാപാര യുദ്ധം മറ്റൊരു തലത്തിലേക്കും കടന്നിരിക്കുന്നു. മറ്റ് രാജ്യങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം ഉയർത്തി യുഎസില്‍ നിന്നുള്ള ഉത്പാദനം കൂട്ടുകയാണ് ട്രംപിന്‍റെ ലക്ഷ്യം. 

Watch Video:ആത്മീയ ഗുരുക്കന്മാർക്ക് ആഢംബര കാർ; ഇന്ത്യക്കാർ കാൾ മാക്സിനെ ശരിക്കും മനസിലാക്കിയിട്ടില്ലെന്ന് കുറിപ്പ്; വീഡിയോ

Scroll to load tweet…

Watch Video: 'വിമാനങ്ങൾ ആടിയുലഞ്ഞു, ബഹുനില കെട്ടിടങ്ങൾ വിറച്ചു', ദില്ലിയിൽ ഇന്നലെ വീശിയത് അതിശക്തമായ പൊടിക്കാറ്റ്, വീഡിയോ

Scroll to load tweet…

Read More:  അവസാന ദിവസങ്ങൾ ആസ്വദിക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗം; ക്യാൻസർ ബാധിച്ച 22 -കാരന്‍റെ കുറിപ്പ് വൈറൽ

എന്നാല്‍, അത്തരമൊരു ലക്ഷ്യത്തിലെത്താന്‍ യുഎസ് ഏറെ വിയര്‍ക്കേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ നിഗമനം. ഇതിനിടെയാണ് യുഎസിന്‍റെ ഉത്പാദനം കൂട്ടാനായി ട്രംപും മസ്കും അടക്കും യുഎസ് സര്‍ക്കാരിലെ പ്രമുഖരെ ഫാക്ടറി തൊഴിലാളികളായി അവതരിപ്പിച്ച് കൊണ്ടുള്ള എഐ വീഡിയോകൾ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇത്തരം വീഡിയോകളെല്ലാം 'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' എന്ന ടാഗ് ലൈനോടൊപ്പമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തിയത്. മിക്കയാളുകളും വ്യാപാര യുദ്ധത്തിലെ പുതിയ പ്രവണതയെ ഏറ്റെടുത്തു. ആരോഗ്യകരമായ മത്സരം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 'ഉറക്കം നടിക്കുന്ന ഭീമനെ ഉണർത്താന്‍ ഇതിനാകുമോ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റ് ചിലര്‍ വ്യാപാര യുദ്ധം യുഎസ് ജയിച്ചാലും മീം യുദ്ധത്തില്‍ ചൈനയാണ് മുന്നിലെന്ന് എഴുതി. 'കുറഞ്ഞപക്ഷം അവർ മോഷ്ടിക്കുന്നതിന് പകരം എന്തെങ്കിലും നിർമ്മിക്കുന്നു.' എന്നായിരുന്നു മറ്റൊരു കുറിപ്പ്.

Read More: 'അവരെന്‍റെ മക്കൾ'; ഒന്നും രണ്ടുമല്ല വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാൾ കടുവകളെ; 71 -കാരന്‍ അറസ്റ്റില്‍