രോഗം മൂര്‍ച്ഛിച്ചപ്പോൾ ഒരിക്കല്‍ കാല് മുറിച്ച് മാറ്റേണ്ടിവന്നു. പിന്നീട് രോഗം ഭേദമായി. പക്ഷേ, കൂടുതല്‍ കരുത്തോടെ രോഗം തിരിച്ചെത്തി. ഇപ്പോൾ തീരെ വയ്യെന്നും എന്നാല്‍ അവസാന നിമിഷങ്ങൾ ആസ്വദിക്കാന്‍ ക്രെഡിറ്റ് കാര്‍ഡുകൾ എടുത്ത് ഇഷ്ടം പോലെ പണം ചെലവഴിക്കുകയാണെന്നും യുവാവ് എഴുതി.        

നുഷ്യന്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മരണാനന്തര ജീവിതത്തെ കുറിച്ചും ആലോചിച്ചിട്ടുണ്ടാകണം. മനുഷ്യന്‍റെ ആദിമ വിശ്വാസങ്ങളിലെല്ലാം തന്നെ മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ആലോചനകൾ കണ്ടെത്താന്‍ കഴിയും. ജീവിച്ച് കൊതിതീരത്തതിനാല്‍ പലരും മരണത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും പലരും ഇഷ്ടപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ചിലർക്കെങ്കിലും തങ്ങളുടെ മരണം സമാഗതമായെന്ന തിരിച്ചറിവ് ഉണ്ടാകും. മാരകമായ രോഗമുള്ളവരോ പ്രായം ഏറെ ആയവരോ ആകും അത്തരക്കാര്‍. ഈ സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ ദൈവ - മത വിശ്വാസത്തിലാണ് ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ ജെന്‍സി തലമുറ വ്യത്യസ്തരാണെന്ന് ഇതിനകം തെളിയിച്ചിരിക്കുന്നു. യുവാവ് റെഡ്ഡിറ്റില്‍ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

'മാരകമായ അസുഖം, ക്രെഡിറ്റ് കാർഡ് വലിച്ച് നീട്ടി ഇനി കടം വീട്ടാൻ ഒന്നുമില്ല' എന്ന തലക്കെട്ടില്‍ യുവാവ് ഇങ്ങനെ എഴുതി, 22 വയസുള്ള തനിക്ക് അസ്ഥിയെ ബാധിക്കുന്ന ക്യാന്‍സറാണ്. ഒരു കാല്‍ രോഗം കാരണം മുറിച്ച് മാറ്റിക്കഴിഞ്ഞു. എന്നാല്‍, പിന്നീട് രോഗം ഏറെ ഭേദമാവുകയും താന്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നെന്നും യുവാവ് എഴുതി. പക്ഷേ, കാര്യങ്ങൾ മറ്റൊരു വഴിക്കായിരുന്നു നീങ്ങിയത്. രോഗം തിരിച്ച് വന്നു. ശക്തമായി തന്നെ. ഡോക്ടർമാര്‍ തനിക്ക് ചിലപ്പോൾ ആഴ്ചകളോ അതല്ലെങ്കില്‍ മാസങ്ങളോ മാത്രമേ ആയുസ് പറയുന്നൊള്ളൂവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. 

Read More:'അവരെന്‍റെ മക്കൾ'; ഒന്നും രണ്ടുമല്ല വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാൾ കടുവകളെ; 71 -കാരന്‍ അറസ്റ്റില്‍

Watch Video: അച്ഛന്‍റെ ശവസംസ്കാരത്തിനിടെ ശവമഞ്ചത്തോടൊപ്പം കുടുംബം ഒന്നാകെ ശവക്കുഴിയിലേക്ക്; വീഡിയോ വൈറൽ

ഒപ്പം തന്‍റെ അക്കൌണ്ടില്‍ വെറും 2,000 പൌണ്ട് മാത്രമാണ് ഉള്ളതെന്നും അതിനാല്‍ 6500 പൌണ്ട് ലിമിറ്റുള്ള ഒരു ക്രഡിറ്റ് കാര്‍ഡ് താന്‍ എടുത്തെന്നും അതിന് 20 മാസത്തേക്ക് പൂജ്യം എപിആര്‍ മാത്രമേയുള്ളൂവെന്നും എഴുതിയ യുവാവ്, തനിക്ക് സ്വന്തമായി കാറോ വീടോ ഒന്നുമില്ലെന്നും അതിനാല്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജീവിതത്തിന്‍റെ അവസാന നാളുകൾ ആസ്വദിക്കുകയാണെന്നും കുറിച്ചു. നേരത്തെ താന്‍ നല്ലൊരു ക്രഡിറ്റ് സ്കോർ നിർമ്മിച്ചിരുന്നു. എന്നാല്‍, ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് താനിപ്പോൾ എന്തും വാങ്ങുന്നെന്നും ഒന്നും താന്‍ തിരിച്ച് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ കടവും തന്നോടൊപ്പം മരിക്കുമെന്നും യുവാവ് എഴുതി. 

അസ്ഥി ക്യാന്‍സർ തന്‍റെ ശരീരം മുഴുവനും ബാധിച്ചെന്നും ഇനി താന്‍ ആഗ്രഹിക്കുന്നിടത്തോളം ലോകം കാണാന്‍ തനിക്ക് കഴിയില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്‍റെ യാത്രയില്‍ തന്നെ പിന്തുണച്ച ഫുഡ് ബാങ്കുകൾക്കും ക്യാന്‍സര്‍ ചാരിറ്റികൾക്കും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വലിയ സംഭാവനകൾ ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും യുവാവ് എഴുതി. യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് യുവാവിനെ ആശ്വസിപ്പിക്കാനായി എത്തിയത്. ഒപ്പം യുവാവിന്‍റെ ആശയം നല്ലൊരാശയമാണെന്നും അവസാന നാളുകൾ ഇഷ്ടം പോലെ ജീവിക്കാനും നിരവധി പേര്‍ ഉപദേശിച്ചു. 

Read More:  600 പേരുടെ ഭക്ഷണത്തിന്‍റെ കാശ് കൊടുക്കാന്‍ വധുവിന്‍റെ കുടുംബം വിസമ്മതിച്ചു; വിവാഹത്തില്‍ നിന്നും വരൻ പിന്മാറി