ഇവർ തമ്മിൽ തല്ലുകൂടുന്നതിന് ചുറ്റും നിരവധി ആളുകൾ നിൽക്കുന്നത് കാണാം. ഇടയിൽ ഒരു സ്ത്രീ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു വഴങ്ങാതെയാണ് പരസ്പരം ഇവർ തല്ലു കൂടുന്നത്.

നാസിക്കിലെ ടോൾ പ്ലാസയിൽ സ്ത്രീകളുടെ തമ്മിൽ തല്ല്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെയാണ് ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടത്. തല്ലുകൂടുന്ന സ്ത്രീകളിൽ ഒരാൾ ടോൾ പ്ലാസ ജീവനക്കാരിയും മറ്റൊരാൾ യാത്രക്കാരിയും ആണെന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. ഇവർ തമ്മിൽ എന്തിനാണ് പരസ്പരം കയ്യേറ്റം നടത്തുന്നത് എന്ന കാര്യം വ്യക്തമല്ല. ചുറ്റും കൂടിയ ചിലർ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനു വഴങ്ങുന്നില്ല. മറ്റു ചിലർ ആസ്വദിച്ച് നിന്ന് അടി കാണുന്നതും മൊബൈൽ ഫോണിൽ അത് പകർത്തുന്നതും കാണാം

നാസിക്കിലെ പിംപാൽഗാവ് ടോൾ പ്ലാസയിലാണ് രണ്ട് സ്ത്രീകൾ തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും നടന്നത്. പരസ്പരം വിട്ടുകൊടുക്കാതെയാണ് ഇരുവരും തമ്മിൽ തല്ല്. പരസ്പരം മുടി കുത്തനെ പിടിച്ചു വലിക്കുന്നതും മുഖത്തും ശരീരത്തും അടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇവരിൽ ഒരാൾ ടോൾ പ്ലാസ ജീവനക്കാരിയാണെങ്കിൽ മറ്റൊരാൾ യാത്രക്കാരിയാണെന്നാണ് കരുതുന്നത്.

ഇവർ തമ്മിൽ തല്ലുകൂടുന്നതിന് ചുറ്റും നിരവധി ആളുകൾ നിൽക്കുന്നത് കാണാം. ഇടയിൽ ഒരു സ്ത്രീ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു വഴങ്ങാതെയാണ് പരസ്പരം ഇവർ തല്ലു കൂടുന്നത്. അതേസമയം നിരവധി ആളുകൾ ചുറ്റും നിന്ന് തല്ല് ആസ്വദിക്കുന്നതും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കാതെ വീഡിയോ പാതിവഴിയിൽ അവസാനിപ്പിച്ചിരിക്കുകയാണ്. 

"നാസിക്കിനടുത്തുള്ള പിംപാൽഗാവ് ടോൾ ബൂത്തിൽ സ്ത്രീകൾ തമ്മിൽ ഭീകരമായ തർക്കം" എന്നായിരുന്നു ട്വിറ്റർ പോസ്റ്റിന്റെ അടിക്കുറിപ്പ്. ടോൾ ഫീസിന്റെ പേരിൽ ആയിരിക്കാം അടി നടന്നത് എന്നാണ് കരുതുന്നത്. ബുധനാഴ്ചയാണ് ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്തൊക്കെയായാലും സ്ത്രീകൾ തമ്മിലുള്ള കയ്യാങ്കളി സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Scroll to load tweet…